ജോലിക്ക് വേണ്ടി ഓടി, പക്ഷെ ഓടിക്കയറിയത് മരണത്തിലേക്ക്; ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം

jharkhand recruitement

ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത 11 ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം. കടുത്ത ചൂടിൽ 10 കിലോമീറ്ററിലധികം ദൂരമാണ് ശാരീരികക്ഷമത പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ഓടേണ്ടി വന്നത്. നൂറിലധികം ഉദ്യോഗാർത്ഥികൾ പരിശോധനക്കിടെ ബോധരഹിതരാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ALSO READ: സിഎംഡിആര്‍എഫിലേക്ക് ആറ് കോടി കൈമാറി എസ്ബിഐ ; കമ്മലുകള്‍ വരെ കൈമാറി സാധാരണക്കാര്‍

ചില ഉദ്യോഗാർത്ഥികൾ ശാരീരികക്ഷമതാ പരീക്ഷ വിജയിക്കുന്നതിനായി ഉത്തേജകമരുന്നുകളോ, എനർജി ഡ്രിങ്കുകളോ ഉപയോഗിച്ചിട്ടുണ്ടാകാം. അതാകും ശ്വാസം മുട്ടലിലേക്കും, ഹൃദയസ്തംഭനത്തിലേക്കും നയിച്ചതെന്ന് ഡോക്ടർമാർ സംശയിക്കുന്നു. കഠിനമായ ചൂടും, ഒരുപാട് നേരം നീണ്ട വരിയിലെ കാത്ത് നിൽപ്പും ഈ അപകടത്തിന്റെ കാരണമായി സംശയിക്കപ്പെടുന്നു.

ALSO READ: സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷക്കൊരുങ്ങി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

2024 ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 3 വരെയായി ഏഴ് സ്ഥലങ്ങളിലായാണ് ഫിസിക്കൽ ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജാർഖണ്ഡ് പൊലീസിന്റെ കണക്കനുസരിച്ച്, 2024 ഓഗസ്റ്റ് 30 വരെ, മൊത്തം 1,27,772 ഉദ്യോഗാർത്ഥികളാണ് ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്തിരിക്കുന്നത്.റിക്രൂട്ട്‌മെൻ്റിനിടയിൽ റാഞ്ചിയിൽ ഒരാൾ, ഗിരിദിഹിൽ രണ്ട്, ഹസാരിബാഗിൽ രണ്ട്, പലാമുവിൽ നാല്, മുസാബാനി, സാഹിബ്ഗഞ്ച് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഉൾപ്പെടെ 11 ഉദ്യോഗാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ഓപ്പറേഷൻസ്‌ ഐജി എ വി ഹോംകർ അറിയിച്ചു. ഇവരുടെ മരണ കാരണം എന്താണെന്ന് അറിയില്ല എന്നും അസ്വഭാവിക മരണത്തിനു കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു .

ALSO READ:  സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷക്കൊരുങ്ങി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ ടീമുകൾ, മരുന്നുകൾ, ആംബുലൻസുകൾ, കുടിവെള്ളം എന്നിവ ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അത് പോലെ ശാരീരികക്ഷമത മത്സരങ്ങൾ കടുത്ത ചൂടിൽ നിന്നും ഒഴിവാക്കാനായി പുലർച്ചെ 4 30 നു നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News