ജാർഖണ്ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശ്ശബ്ദ പ്രചാരണം

Election 2024

ജാർഖണ്ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം. അവസാന ഘട്ട പ്രചരണത്തിനും വിദ്വേഷ പരാമർശങ്ങളുമായി ബിജെപി സംവരണം, ജാതി സെൻസസ്, മണിപ്പൂർ വിഷയങ്ങളായിരുന്നു കോൺഗ്രസ് ഊന്നൽ നൽകിയത്. ഗോത്രമേഖലകളിലെ വോട്ടുകൾ ലഭിച്ചാൽ ഭരണം നിലനിർത്താം എന്ന കണക്കുകൂട്ടലിലാണ് ഇന്ത്യസഖ്യം. 81 സീറ്റിൽ 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

Also read: ഒന്നാം ക്ലാസുകാരിക്ക് ഒരു വർഷത്തെ ഫീസ് 4.27 ലക്ഷം; ആശങ്ക പങ്കുവെച്ച് കുട്ടിയുടെ അച്ഛൻ

ജാർഖണ്ഡിൽ ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണം അവസാനിച്ച് വോട്ടർമാർ നാളെ വിധിയെഴുതും. അവസാനഘട്ട പ്രചരണത്തിലും രാഷ്ട്രീയ വാക്ക് പോരിൽ ഇരു മുന്നണികളും ഏർപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം, ജാതി സെൻസസ്, മണിപ്പൂർ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. അതേസമയം വർഗീയ പരാമർശങ്ങളാണ് ബിജെപി കൈക്കൊണ്ടത്. ആദിവാസി മേഖലകളിൽ ജനസംഖ്യ ഗണ്യമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Also read: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 2 സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് ജെ എം എം സംരക്ഷണം ഒരുക്കുമെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. അതേസമയം സമൂഹമാധ്യമങ്ങളിൽ ബിജെപി പ്രചരിപ്പിച്ച വിദ്വേഷ പ്രചാരണങ്ങൾക്കെതിര കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തു. ഗോത്ര വിഭാഗങ്ങളുടെ വോട്ട് ജെ എം എം നേടുകയും മറ്റ് പിന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിനെ തുണക്കുകയും ചെയ്താൽ ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് ഇന്ത്യ സംഖ്യത്തിൻ്റെ വിലയിരുത്തൽ. രണ്ടാം ഘട്ടത്തിൽ ഉണ്ടായ പോളിംഗ് വർദ്ധനവ് ഇത്തവണയും ആവർത്തിക്കുമെന്ന് വിശ്വാസത്തിലാണ് മുന്നണികൾ. 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 528 സ്ഥാനാർത്ഥികളാണ് ജന വിധി തേടുന്നത്. രണ്ടാം ഘട്ടത്തിൽ 32 സീറ്റിൽ ബിജെപി മത്സരിക്കുമ്പോൾ 20 സീറ്റുകളിൽ ഇന്ത്യ സഖ്യവും മത്സര രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News