രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ; സംഭവം ജാർഖണ്ഡിൽ

രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനായിരുന്നു ഈ ക്രൂരത. ജാർഖണ്ഡിലെ ​ഗിരിദിഹിലാണ് സംഭവം. മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതാണ് ഇവരെ പ്രകോപിച്ചത്. ഭർതൃപിതാവിന്റെ പരാതിയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ALSO READ: അടിമാലിയിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച 60 -കാരന് 6 വർഷം തടവും 25500 രൂപ പിഴയും

യുവതിയും ഭർത്താവും തമ്മിൽ നിരന്തരം വാക്കുതർക്കമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിനൊപ്പം മുറിയിലേക്ക് പോയ ശേഷം ഫോൺ ചെയ്യുന്നതിനിടെ മകൻ കരയുകയും പിന്നാലെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഭർതൃപിതാവിന്റെ പരാതിയിൽ പറയുന്നു. ഏറെ നേരത്തിന് ശേഷം ഭർത്താവ് ഉറങ്ങാനായി കിടപ്പുമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‌

ALSO READ: ഇമ്രാന്‍ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News