നിങ്ങളെന്റെ അമ്മയെ കണ്ടോ? അമ്മായിയമ്മയെ കാണാനായില്ല; 20 ദിവസമായി പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കാത്തിരിപ്പ്

prayagraj missing case

ജാർഖണ്ഡിലെ കൊഡെർമയിൽ നിന്നുള്ള ഒരു യുവതി കഴിഞ്ഞ 20 ദിവസമായി പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിൽ കാണാതായ തന്റെ അമ്മായിയമ്മയെ തിരയുകയാണ്. മകളോടൊപ്പം അവർ ആഗ്ര, പട്‌ന, മുഗൾസരായ്, തുണ്ഡ്‌ല എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ സന്ദർശിച്ചുവെങ്കിലും ഇതുവരെ യാത്രയൊരു പുരോഗതിയും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.

സംസ്ഥാന റെയിൽവേ പൊലീസിൽ എഫ്ഐആർ ഫയൽ ചെയ്യുകയും അമ്മായിയമ്മയുടെ ഫോട്ടോ പതിച്ച ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിട്ടും കാണാതായ സ്ത്രീയെ കണ്ടെത്താൻ കഴിയാഞ്ഞതോടെ ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ തന്നെ തുടരുകയാണ് യുവതി.

ALSO READ; അയ്യേ…ആരാ ഇവിടെ മീൻ വിളമ്പിയത്? യുപിയിൽ വിവാഹ ഭക്ഷണത്തെ ചൊല്ലി വധു- വരൻ കുടുംബങ്ങളുടെ കൂട്ടയടി

65കാരിയായ ഗീത ദേവിയും മരുമകൾ സരിത ദേവിയും അവരുടെ പതിനഞ്ച് വയസുള്ള മകൾ കുസും ചേർന്ന് നവംബർ 15 ന് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ എത്തിയതാണ്. പ്രയാഗ്‌രാജ് ജംഗ്ഷനിൽ വെച്ച് 10:02 ന് ജാർഖണ്ഡിലേക്ക് ട്രെയിൻ കയറാൻ ഇവർ ഇരിക്കുന്നതിനിടെയാണ് ഗീതാ ദേവിയെ കാണാതായത്. അവർ ട്രെയ്നിൽ കയറിയോ ഇല്ലയോ എന്ന കാര്യത്തിൽ യുവതിക്ക് ഇതുവരെ വ്യക്തതയില്ല.

കഴിഞ്ഞ 20 ദിവസമായി ഗീത ദേവിയുടെ ചിത്രം പതിച്ച പോസ്റ്ററുകളുമായി റെയിൽവേ സ്റ്റേഷനിൽ തുടരുകയാണ് സരിതയും മകളും. ഗീത ദേവിയെ പാട്ടി എന്തെങ്കിലും വിഭവരണങ്ങൾ ലഭിക്കുന്നവർ ദയവായി അത് കൈമാറണമെന്നാണ് അവർ അഭ്യർത്ഥിക്കുന്നത്. ഇവർ ഇതിനോടകം മഥുര, തുണ്ഡ്‌ല, ആഗ്ര, മുഗൾസരായ്, പട്‌ന എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ പോസ്റ്ററുകൾ വിതരണം ചെയ്യുകയും വഴിയാത്രക്കാരോട് ഗീതാദേവിയെ കുറിച്ച് ചോദിക്കുകയും ചെയ്തുവെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News