ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഏക എംപി ബിജെപിയില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഏക എംപി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി പാര്‍ട്ടിയുടെ ജാര്‍ഖണ്ഡിലെ ഏക എം പി ഗീത കോഡയാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഇവര്‍.

ALSO READ:സംസ്ഥാന പങ്കാളിത്തത്തോടെ നടത്തുന്ന വികസന പദ്ധതികൾ കേന്ദ്രത്തിന്റേതാക്കി മാറ്റുന്നതിൽ കടുത്ത പ്രതിഷേധം’: മന്ത്രി കെ രാധാകൃഷ്ണൻ

സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് റാഞ്ചിയില്‍ വെച്ച് ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14ല്‍ 12 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു. സിംഗ്ഭും ലോക്സഭാ സീറ്റില്‍ നിന്നാണ് ഗീത കോഡ വിജയിച്ചത്.

ALSO READ:ഇന്നത്തെ ഐഎസ്‌സി കെമിസ്ട്രി പരീക്ഷ മാർച്ച് 21 ലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News