മത മേലധ്യക്ഷന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടത്: ലീഗിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

ലീഗിന് മറുപടിയുമായി സമസ്ത. മത മേലധ്യന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. തെരഞ്ഞെടുപ്പിന് ശേഷം സമസ്ത ലീഗ് ബന്ധത്തിനുണ്ടായ ഉലച്ചിലാണ് ഇതോടെ വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പിനെ കുറിച്ച് പറയേണ്ടത് സമസ്ഥയല്ലെന്നും ലീഗാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.

Also Read: യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം; ജസ്റ്റിസ് കമാൽപാഷയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ കെ ശൈലജ ടീച്ചർ

ലീഗ് സമസ്തയോട് തുറന്ന ഭീധാനി നടത്തിയതിന് പിന്നാലെയാണ് സമസ്തയുടെ ഈ മറുപടി. മദ്രസാധ്യാപക നിയമനത്തിൽ പോലും സുപ്രഭാതം പാത്രവുമായി സഹകരിക്കില്ല എന്ന നിലയാണ് ലീഗ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. പള്ളികളിലും മദ്രസകളിലും സമസ്ത പ്രവർത്തകരെ കയറ്റില്ല എന്ന ലീഗ് പ്രവർത്തകരുടെ പരസ്യ പ്രസ്താവനയും വലിയ വിവദമായിരുന്നു.

Also Read: ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി; മകൻ കരൺ ഭൂഷൻ സിങ് കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News