‘സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാര്‍ത്ത: നിയമനടപടി സ്വീകരിക്കും’: ജിഫ്‌റി മുത്തുക്കോയ തങ്ങള്‍

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങളുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു. ‘ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത്’ എന്ന തലക്കെട്ടില്‍ ബുധനാഴ്ച മാധ്യമത്തില്‍ സി.എം.പി നേതാവ് സി.പി ജോണിന്റേതായി വന്ന അഭിമുഖമാണ് ജിഫ്‌റി തങ്ങളുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.

ALSO READ: വരുന്നു ഷവോമിയുടെ ഇലക്ട്രിക് കാര്‍, വിശദാംശങ്ങള്‍ – വീഡിയോ

സുപ്രഭാതം പത്രത്തില്‍ ജിഫ്‌റി തങ്ങളുടെ പേരില്‍ വന്ന ലേഖനം എന്ന ഹാഷ് ടാഗോടെയാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വാസിസമൂഹം തള്ളിക്കളയണമെന്ന് ജിഫ്‌റി തങ്ങള്‍ അഭ്യര്‍ഥിച്ചു. വ്യാജവാര്‍ത്ത സൃഷ്ടിച്ചവരെ കണ്ടെത്താന്‍ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഏറ്റവും കൂടുതൽ ഹാഷ് ടാഗുകൾ ലഭിച്ച ഇന്ത്യൻ നടൻ; നേട്ടം സ്വന്തമാക്കി പ്രഭാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News