ആനയുടെ കൊമ്പില്‍ ജിജി, കടുവയുടെ കരളില്‍ ജിജി; വൈറലായി ‘ജിജി’ കവിത, ട്രോളോടുട്രോള്‍

jiji-poem-social-media

ജിജി എന്ന കവിതയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ഹോട്ട് ടോപിക്. പുതിയ ലക്കം ഭാഷാപോഷിണിയിലാണ് കെആര്‍ ടോണിയുടെ ജിജി പ്രസിദ്ധീകരിച്ചത്. ഇതാണോ കവിതയെന്നാണ് എഴുത്തുകാര്‍ അടക്കം ചോദിക്കുന്നത്. കവിതയെ ചൊല്ലി ട്രോളുകള്‍ നിറയുകയാണ് എഫ്ബിയില്‍.


‘ജിജിയെവിടെ ജിജിയെവിടെ?
കാടിന്റെ പച്ച ജിജി
കടലിന്റെ നീല ജിജി
ചോരയുടെ ചോപ്പു ജിജി
കൊന്നയുടെ മഞ്ഞ ജിജി
ചെളിയുടെ കറുപ്പു ജിജി
മഞ്ഞിന്റെ വെള്ള ജിജി’
എന്നിങ്ങനെയാണ് കവിത ആരംഭിക്കുന്നത്.

Read Also: എന്തൊക്കെയാ ഈ നടക്കണേ! ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട 16കാരനുമായി 10വയസുകാരി ഒളിച്ചോടി

‘ജിജിയെവിടെ ജിജിയെവിടെ
ജിജിയൊഴിവുതല്ലിവിടെ
ജിജിയൊഴിഞ്ഞാരിവിടെ
ജിജിയൊഴിഞ്ഞെന്തിവിടെ
ജിജിയവിടെ ജിജിയിവിടെ
ജിജിയിവിടെ ജിജിയവിടെ’

എന്നുപറഞ്ഞാണ് കവിത അവസാനിക്കുന്നത്. ഇതെന്തു തേങ്ങ എന്ന നിലയ്ക്കാണ് പല എഴുത്തുകാരും ഈ എഴുത്തിനെ ട്രോളുന്നത്. കവികള്‍ എന്തെഴുതിയാലും കവിതയാകുമോയെന്നാണ് ഉയരുന്ന ചോദ്യം. അതേസമയം, കവിതയെ ന്യായീകരിച്ച് കവി തന്നെ രംഗത്തെത്തി.

‘ജിജി എന്ന കവിതയില്‍ ഞാന്‍ പ്രപഞ്ച സത്യം / ബ്രഹ്മം /മായ എന്നൊക്കെ പറയുന്നവയെ personify (വ്യക്തിവല്‍ക്കരിക്കുക) ചെയ്യുകയും വ്യക്തിയെ Universalise ( പ്രപഞ്ചവല്‍ക്കരിക്കുക) ചെയ്യുകയും ആണ് ചെയ്യുന്നത്. അഹം ബ്രഹ്മാസ്മി, തത്വമസി എന്നീ ദര്‍ശനങ്ങളൊക്കെ അതില്‍ ആന്തരവല്‍ക്കരിച്ചിട്ടുണ്ട്. പക്ഷേ അത് നാടന്‍ താളഭാഷയിലാണ് പറഞ്ഞത്. ആ ഭാഷാ രീതി നിങ്ങള്‍ക്ക് ഒരു template ആയി തോന്നിയെങ്കില്‍ അത് നിങ്ങളെ അതിന്മേല്‍ obsessed ആക്കി എന്നാണര്‍ത്ഥം. ഇനി ഇത് ഒരു template പോലെആയി എന്നുതന്നെ വെക്കുക. പക്ഷേ ആ template ആദ്യമായി ഉണ്ടാക്കിയത് ഞാനാണ്. ‘കാടെവിടെ മക്കളേ’ എന്നു തുടങ്ങുന്ന പണിക്കരുടെ കവിത ഒരു template ആയി തോന്നുന്നില്ലേ? പക്ഷേ ആ template ആദ്യമായി ഉണ്ടാക്കിയത് അദ്ദേഹമാണ്’- എന്നിങ്ങനെയാണ് കവിയുടെ ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration