കൊച്ചിയിൽ വീട്ടമ്മയെ ഇറക്കിവിട്ട സംഭവം; രക്തസാക്ഷി വിദ്യാധരൻ്റെ വീട്ടിൽ ഉമാ തോമസ് അത്രികമിച്ചു കയറി, വിശദീകരണവുമായി ജിജോ വിദ്യാധരൻ

രക്തസാക്ഷി വിദ്യാധരന്‍റെ വീട്ടില്‍ യു ഡി എഫുകാര്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ ഉമ തോമസ് എം എല്‍ എയ്ക്കെതിരെ വിദ്യാധരന്‍റെ കുടുംബം രംഗത്ത്.അമ്മയെ മകള്‍ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന വ്യാജപ്രചരണത്തിനു പിന്നില്‍ ഉമ തോമസെന്നും വിദ്യാധരന്‍റെ കുടുംബം ആരോപിച്ചു.ആര്‍ ഡി ഒ ഉത്തരവെന്ന പേരില്‍ വ്യാജരേഖ ചമച്ചാണ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി തൈക്കൂടത്തുള്ള തങ്ങളുടെ  വീട് കുത്തിപ്പൊളിച്ച് അകത്തുകയറിയതെന്നും  ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാധരന്‍റെ കുടുംബം അറിയിച്ചു.

ALSO READ: ചിയാൻ വിക്രമിന് ‘മഞ്ഞുമ്മൽ ബോയ്സ്’ ഇഷ്ടപ്പെട്ടു; ചിദംബരത്തെ നേരിൽ കണ്ടു; ചിത്രം വൈറൽ

വെള്ളിയാഴ്ച രാത്രിയിലാണ് ഉമതോമസ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള യു ഡി  എഫ് സംഘം രക്തസാക്ഷി വിദ്യാധരന്‍റെ ഭാര്യയും മക്കളും താമസിച്ചിരുന്ന തൈക്കൂടത്തെ വീട്ടിലെത്തി അതിക്രമിച്ചു കയറിയത്. വിദ്യാധരന്‍റെ ഭാര്യ ജിജോ, തന്‍റെ അമ്മയെ വീട്ടില്‍ നിന്നിറക്കിവിട്ടുവെന്നും അമ്മയെ തിരികെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആര്‍ ഡി ഒയുടെ ഉത്തരവുണ്ടെന്നും പറഞ്ഞ്  എം എല്‍ എ  പോലീസുദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ക്കുകയും ചെയ്തിരുന്നു.അടച്ചിട്ടിരിക്കുകയായിരുന്ന വീട് പിന്നീട് കുത്തിപ്പൊളിച്ച് എം എല്‍ എയുടെ നേതൃത്വത്തിലുള്ള സംഘം അകത്ത് കയറുകയും ചെയ്തു,ഇതെത്തുടര്‍ന്നാണ് രക്തസാക്ഷി വിദ്യാധരന്‍റെ ഭാര്യയും മക്കളും ഉമതോമസ് എം എല്‍ എയ്ക്കെതിരെ രംഗത്തെത്തിയത്.

ALSO READ: അത്യുഗ്രന്‍ ഫീച്ചറുകള്‍; 7799 രൂപയ്ക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ച് ഇന്‍ഫിക്‌സ്

പതിറ്റാണ്ടുകളായി അമ്മയെ സംരക്ഷിക്കുന്നത് തങ്ങളാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി അമ്മ തന്‍റെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും വിദ്യാധരന്‍റെ വിധവ ജിജോ പറഞ്ഞു. അമ്മയെ വീട്ടില്‍ നിന്നിറക്കിവിട്ടുവെന്നത് വ്യാജപ്രചരണമാണെന്നും വാസ്തവമന്വേഷിക്കാതിരുന്ന എം എല്‍ എ രാഷ്ട്രീയ ലക്ഷ്യം വെച്ച് വ്യാജപ്രചരണം അഴിച്ചുവിടുകയും തുടര്‍ന്ന് യു ഡി എഫുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നുവെന്നും ജിജോയും മകള്‍ അതുല്യയും ആരോപിച്ചു.

ആര്‍ ഡി ഒയുടെതെന്ന പേരിലുള്ള ഉത്തരവ് വ്യജമാണെന്ന് സംശയിക്കുന്നതായും സത്യാവസ്ഥയറിയാന്‍ ആര്‍ ഡി ഒയെ ചോദ്യം ചെയ്യണമെന്നും വിദ്യാധരന്‍റെ കുടുംബം ആവശ്യപ്പെട്ടു. വിദ്യാധരന്‍റെ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് സി പി ഐ എം ആണ് എപ്പോഴും തങ്ങള്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News