യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

JIMMY CARTER

അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു.മരണകാരണം വ്യക്തമല്ല. അർബുദം ബാധിച്ചെങ്കിലും പിന്നീട് അതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിയാണ് അദ്ദേഹം.

അമേരിക്കയുടെ 39-ാം പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം രാജ്യം ഭരിച്ചത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ച ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി കൂടിയാണ് ജിമ്മി കാർട്ടർ.

ALSO READ; ഇന്ന് നിർണായകം: അബ്ദുറഹീമിന്റെ കേസ് കോടതി വീണ്ടും പരിഗണിക്കും

1978 ൽ നടപ്പിലാക്കിയ ക്യാമ്പ് ഡേവിഡ് ഉടമ്പടിയും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് എടുത്ത് പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്. 2002ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം അദ്ദേഹത്തെ ആദരിച്ചു.1978 ല്‍ ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.പ്രസിഡന്‍റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: Former US President and Nobel laureate Jimmy Carter has passed away. He was 100 years old. The cause of death is not clear. He is a person who was diagnosed with cancer but later survived it and returned to a normal life

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News