ജിപ്‌സിയുടെ പകരക്കാരനായി എത്തിയ ജിന്നായിരുന്നു ജിംനി. വിദേശത്ത് ഹിറ്റ് ആയിരുന്ന ജിംനി പക്ഷെ ഇന്ത്യൻ വിപണിയിൽ വലുതായി ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ ഇതാ ജിംനിയുടെ ഓഫ്റോഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസൂക്കി.
ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് സുസുക്കി ജിംനി ഓഫ്‌റോഡ് എഡിഷൻ എത്തുന്നത്. കോസ്‌മെറ്റിക് മാറ്റങ്ങൾ മാത്രമാണ് സുസുക്കി വരുത്തിയിരിക്കുന്നത്. 101 bhp കരുത്തിൽ പരമാവധി 130 Nm torque നൽകുന്ന അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് എസ്‌യുവി വിപണനത്തിന് എത്തുക.
Also Read: സാന്റാ ക്ലോസിന് മുൻപേ ഈ മോഡലുകൾ എത്തും; കത്തിക്കയറാൻ കാർ വിപണി
പക്ഷെ ഓഫ്റോഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ജിംനിക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിച്ച വിൽപന ലഭിക്കാത്തത് അതിനൊരു കാരണമാണ്. മാത്രവുമല്ല ജിംനി അവതരിപ്പിച്ച ശേഷം അതിന്റെ പ്രത്യേക പതിപ്പുകളൊന്നും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.
Also Read: ഡ്രൈവിങ് ലൈസൻസ് പുതുക്കാറായോ? വീട്ടിലിരുന്ന് തന്നെ ലൈസൻസ് പുതുക്കാം-വീഡിയോ
5-ഡോർ ജിംനിക്ക് നിലവിൽ 12.74 ലക്ഷം മുതൽ 14.95 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. സെലിബ്രിറ്റികൾക്കിടയിലും യൂട്യൂബർമാർക്കിടയിലുമെല്ലാം ജിംനിക്ക് ജനപ്രീതിയുണ്ടെങ്കിലും വിൽപനയിൽ അത് പ്രതിഫലിക്കുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here