ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മാരുതി ജിംനി മികച്ച ഒരു ഓപ്ഷൻ ആണ്. ജിംനിയുടെ സഫാരി പതിപ്പുകൾ വരുമെന്ന് കഴിഞ്ഞ വർഷം നാഷണൽ കൺസർവേഷൻ അതോറിറ്റിയും കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു.
മാരുതി ജിംനി സഫാരി പതിപ്പിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പുതിയ ജിംനി സഫാരി പരീക്ഷിക്കുകയാണ്. സഫാരി ട്രാക്കുകളേക്കാൾ പുതിയ പതിപ്പ് കൂടുതൽ സൗകര്യ പ്രദമാണെന്നാണ് റിപ്പോര്‍ട്ടുകൾ. വിൻഡ്‌സ്‌ക്രീൻ ഉറപ്പിച്ച വാഹനമാണിത്. വാഹനത്തിന്റെ മേൽക്കൂര നീക്കം ചെയ്തിട്ടുണ്ട്.
ഇത് സെറ്റ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് റോൾ ബാറുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്റ്റീൽ വീലുകളുമുണ്ട്. മാരുതി ജിംനി സഫാരി പതിപ്പിൽ ബുൾ ബാർ, .മൂന്നാം നിര ബെഞ്ച് ടൈപ്പ് സീറ്റ് എന്നിവയുമുണ്ട്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, ഓട്ടോമാറ്റിക് എസി, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഇതിന് ഉണ്ട്. ആറ് എയർബാഗുകൾ, ഇബിഡി സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, ചൈൽഡ് സീറ്റുകൾക്കായി ഐസോഫിക്സ് മൗണ്ടുകൾ എന്നിവയാണ് ഓഫ്-റോഡറിൽ വരുന്നത്.
ALSO READ:ഇന്ന് റിപ്പബ്ലിക് ദിനം; പരേഡ് സ്വീകരിച്ച് ഗവർണറും മന്ത്രിമാരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here