വെറും 699 രൂപയ്ക്ക് ഒരു 4 ജി ഫോണ്‍; ദീപാവലി ഓഫർ അറിയാം

ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4 ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999 രൂപയ്ക്ക് ലഭ്യമായ ഫോണുകളാണ് ഓഫറിൽ 699 രൂപയ്ക്ക് വില്‍ക്കുന്നത്. 123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്.

ALSO READ; ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക്ഡ് കോണ്ടാക്ടിന്‍റെ സ്റ്റോറിയും പോസ്റ്റും അവരറിയാതെ കാണാം… ഇങ്ങനെ ചെയ്താൽ മതി

പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455ലധികം ലൈവ് ടിവിചാനലുകള്‍, മൂവി പ്രീമിയറുകള്‍, വിഡിയോ ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ്, ജിയോസിനിമയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്, ഡിജിറ്റല്‍ പേമെന്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ 123 രൂപയുടെ പ്ലാനില്‍ ലഭ്യമാകും. മറ്റ് ഫീച്ചര്‍ ഫോണുകളിലെ അടിസ്ഥാന പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ ഭാരത് പ്ലാനിലൂടെ ഉപയോക്താവിന് 40 ശതമാനം ലാഭമാണ് ലഭിക്കുന്നത്. 199 രൂപയിലാണ് മറ്റ് സേവനദാതാക്കളുടെ ഫീച്ചര്‍ ഫോണ്‍ പ്ലാനുകള്‍ ആരംഭിക്കുന്നത്. അതിനാല്‍ ജിയോഭാരത് ഉപയോക്താവിന് പ്രതിമാസം 76 രൂപ ലാഭിക്കുകയും ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News