വരുന്നു.. എട്ടാം വാർഷികത്തിൽ വമ്പൻ ഓഫറുമായി ജിയോ ; അറിയാം ആ ഓഫർ എന്തൊക്കെയാണെന്ന്

എട്ടു വർഷം മുൻപായിരുന്നു ഇന്ത്യൻ ടെലികോ മാർക്കറ്റിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് ജിയോ നമ്മളെയെല്ലാം ഞെട്ടിച്ചത്. അക്കാലം അത്രയും 9 രൂപയ്ക്ക് 100 ഉം, 150 ഉം എംബി കൊണ്ട് ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന നമ്മൾ, കണ്ണ് തുറക്കും മുൻപായിരുന്നു ജിബി യുടെ കണക്കിൽ ഇന്റർനെറ്റ് ഉപയോഗിച്ച് തുടങ്ങിയത്. അങ്ങനെ കുറഞ്ഞ ചിലവില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ജിയോ അതിവേഗം വിപണി പിടിച്ചടക്കുകയായിരുന്നു. ഇപ്പോഴിതാ ജിയോയോയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വമ്പൻ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

ALSO READ : വാട്സാപ്പിലും രക്ഷയില്ല! ആപ്പ് വെച്ച് ആപ്പിലാക്കാൻ സാധ്യത

കൂടാതെ 10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്, മൂന്ന് മാസത്തെ സൊമാറ്റോ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് തുടങ്ങിയവയാണ് മറ്റൊരു ഓഫർ. 2999 രൂപയുടെ ഇടപാടുകള്‍ നടത്തുന്ന അജിയോ ഉപഭോക്താക്കള്‍ക്കുള്ള 500 രൂപയുടെ വൗച്ചറുകള്‍ എന്നിവയും ആനുകൂല്യങ്ങളായി. എട്ടാം വാർഷിക ഓഫര്‍ അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനുകളില്‍ ലഭിക്കുക. 3599 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. ഇതില്‍ 2.5 ജിബി പ്രതിദിന ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration