സംവിധായകൻ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ

സംവിധായകൻ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ. ഫാറൂഖ് കോളേജിൽ നിന്നും ദുരനുഭവം നേരിട്ട സാഹചര്യത്തിലാണ് ജിയോ ബേബിക്ക് എസ്എഫ്ഐ വേദിയൊരുക്കുന്നത്. കോഴിക്കോട് മടപ്പള്ളി കോളേജിൽ ജിയോ ബേബി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി നടക്കുക.

ALSO READ: പാട്ടിന് പ്രായം പ്രശ്നമല്ലെന്ന് വീണ്ടും തെളിയിച്ച് വിപ്ലവ ഗായിക പികെ മേദിനി; നവകേരള സദസ്സിനെ വരവേൽക്കാൻ ആലപ്പുഴ

ഫാറൂഖ് കോളേജിൽ നിന്നും അപമാനിക്കപ്പെട്ടതിന് പിന്നാലെ ജിയോ ബേബിക്ക് എസ്എഫ്ഐ ഐക്യദാർഡ്യം പ്രകടിപ്പിച്ചിരുന്നു.സാധ്യമാകുന്ന ഇടങ്ങളിലെല്ലാം വേദിയൊരുക്കുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. ജിയോ ബേബിയുടെ ധാർമിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വാദം. ഇതിന് പിന്നാലെ ഫാറൂഖ് കോളേജ് മാനേജ്മെന്റ് പരിപാടി റദ്ദാക്കി. പരിപാടി റദ്ദാക്കിയതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി.

ALSO READ: അടുത്ത സ്വകാര്യവൽക്കരണം കോഴിക്കോട്ടോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration