51 രൂപ കയ്യിലുണ്ടോ? ജിയോ തരും അൺലിമിറ്റഡ് 5ജി ഡാറ്റ; ബിഎസ്എൻഎല്ലിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി അംബാനി

jio vs bsnl

കുത്തനെ നിരക്ക് കൂട്ടിയതിനെ തുടർന്ന് ബിഎസ്എൻഎല്ലിലേക്ക് കൂടു വിട്ട് പറന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ. ടെലികോം താരിഫ് വര്‍ധിപ്പിച്ചതിന് പിന്നാലെ വരിക്കാരെ നഷ്ടമാകുന്നതിനാലാണ് ജിയോ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് ചുരുങ്ങിയ നിരക്കില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഒരു മാസത്തേക്ക് 51 രൂപ ചെലവാക്കിയാൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്ന പദ്ധതിയുമായാണ് ജിയോയുടെ വരവ്. ഈ പദ്ധതി പ്രകാരം 601 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. 4ജി ഉപയോക്താക്കള്‍ക്ക് പുതിയ പാക്കേജിലേക്ക് മാറാന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം.

ALSO READ; അദാനിക്ക് തിരിച്ചടികളുടെ ഘോഷയാത്ര; കരാർ റദ്ദാക്കി ആന്ധ്ര, 100 കോടിയുടെ സഹായം തള്ളി തെലങ്കാന

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മൈജിയോ ആപ്പിലൂടെയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ഈ പാക്കേജ് തെരഞ്ഞെടുക്കാം. 30 ദിവസത്തെ വാലിഡിറ്റിയുള്ള 51 രൂപ വീതമുള്ള വൗച്ചറുകളായിട്ടാണ് പ്ലാന്‍ ലഭിക്കുന്നത്. ആവശ്യാനുസരണം ഇത് ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കും. ജിയോ 5ജി ഉപയോഗിക്കുന്നവര്‍ക്കായി 1,111 രൂപയ്ക്ക് എയര്‍ഫൈബര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഈടാക്കാറുള്ള 1,000 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഈ പ്ലാനില്‍ ഈടാക്കില്ല. ജൂണിൽ താരിഫ് വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ച് ബിഎസ്എന്‍എല്ലിലേക്ക് മാറിയത്.

ALSO READ; ‘ആരോപണം അടിസ്ഥാനരഹിതം’; കൈക്കൂലി ആരോപണത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം കസ്റ്റമേ‍ഴ്സിനെയും എയര്‍ടെല്ലിന് 14 ലക്ഷം കസ്റ്റമേ‍ഴ്സിനെയും നഷ്ടമായി. ബിഎസ്എന്‍എല്‍ മാത്രമാണ് സെപ്റ്റംബറില്‍ രാജ്യത്തെ പുതിയ കസ്റ്റമേഴ്സിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടിയത്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ ബിഎസ്എന്‍എല്‍ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News