ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി. ലോണുകള്‍, സേവിംഗ്സ് അക്കൗണ്ടുകള്‍, യുപിഐ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയതും മെച്ചപ്പെടുത്തിയതുമായ ജിയോ ഫിനാന്‍സ് ആപ്പ് ലോഞ്ച് ചെയ്യുന്നതായാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രഖ്യാപിച്ചത്.
2024 മെയ് 30-നാണ് ജിയോ ഫിനാന്‍ഷ്യല്‍ ആപ്പിന്റെ ബീറ്റാ പതിപ്പ് ആരംഭിക്കുന്നത്. അന്നുമുതൽ ആറ് ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ (ജെഎഫ്എസ്എല്‍) ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. അവരുടെ വിലയേറിയ ഫീഡ്ബാക്ക് ആപ്പിന്റെ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
ബീറ്റ വേർഷൻ ആരംഭിച്ച ശേഷം, മ്യൂച്വല്‍ ഫണ്ടുകളിലെ വായ്പകള്‍, ഭവനവായ്പകള്‍ (ബാലന്‍സ് ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ), വസ്തുവിന്മേലുള്ള വായ്പകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാമ്പത്തിക ഉല്‍പന്നങ്ങളും സേവനങ്ങളും ജിയോ ചേര്‍ത്തിട്ടുണ്ട്. പുതിയ ഫിനാൻഷ്യൽ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, മൈജിയോ എന്നിവയില്‍ ലഭ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here