ഇന്‍ഷുറന്‍സ്, എയര്‍ ഫൈബര്‍, സ്മാര്‍ട്ട് ഹോം തുടങ്ങിയവയിൽ ലക്ഷ്യമിട്ട് റിലയൻസ്

ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത്‌ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ കമ്പനി വാഗ്ദാനം ചെയ്യും. അതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെഎഫ്എസും ബ്ലാക്ക്‌റോക്കുമായുള്ള സംയുക്ത സംരംഭവും അദ്ദേഹം പ്രഖ്യാപിച്ചു.

also read :അങ്കമാലിയില്‍ എം ഡി എം എയുമായി യുവാവ് പിടിയില്‍

സെപ്റ്റംബര്‍ 19ന് ജിയോ എയര്‍ ഫൈബര്‍ അവതരപ്പിക്കും. ജിയോ ഫൈബറിന് ഇതിനകം ഒരു കോടിയിലേറെ വരിക്കാരായതായും അദ്ദേഹം പറഞ്ഞു. ഡാറ്റ ഉപയോഗത്തിലും വര്‍ധനവുണ്ടായി. ഈ വര്‍ഷം ഡിസംബറോടെ രാജ്യമൊട്ടാകെ 5ജി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സംവിധാനമായ ജിയോ എയര്‍ ഫൈബര്‍ വഴി പ്രതിദിനം 1.50 ലക്ഷം കണക്ഷനുകള്‍വരെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഹോം സേവനങ്ങളും ഇതോടൊപ്പം മുകേഷ് അംബാനി പ്രഖ്യാപിച്ചു.

also read :‘എലോൺ മസ്കിനെ തന്റെ ഉപദേശകനാക്കണം’, ആഗ്രഹം അറിയിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് ​​രാമസ്വാമി

മറ്റേത് കമ്പനിയെക്കാളും ഉയര്‍ന്ന നിക്ഷേപമാണ് റിലയന്‍സ് രാജ്യത്ത് നടത്തിയിട്ടുള്ളതെന്നും അംബാനി പറഞ്ഞു. 12.50 ലക്ഷം കോടി രൂപയിലേറെയാണ് നിക്ഷേപം. മൊത്തം ജീവനക്കാരുടെ എണ്ണം 3.9 ലക്ഷമായി ഉയര്‍ന്നതായും അംബാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News