അൺലിമിറ്റഡ് 5G; ഏറ്റവും ചെറിയ പ്ലാൻ പുറത്തിറക്കി ജിയോ

ഈയിടെയാണ് ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയർത്തിയത്. ഇതോടെ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ചെലവേറിയിരിക്കുകയാണ്. മറ്റ് കമ്പനികൾക്കൊപ്പം തന്നെ ജിയോയും അണ്‍ലിമിറ്റഡ് 5ജി പ്ലാനുകള്‍ പരിഷ്കരിച്ചിരുന്നു. നേരത്തെ 239 രൂപയോ അതിന് മുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് 5ജി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകള്‍ക്കൊപ്പം മാത്രമാണ് 5 ജി പ്ലാനുകൾ ലഭ്യമാകുക.

ജിയോയുടെ പ്ലാനുകളുടെ പട്ടികയില്‍ 5ജി അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്ലാന്‍ ആണ് ഓഗസ്റ്റില്‍ അവതരിപ്പിച്ചത്. 198 രൂപയുടെ പ്ലാന്‍ ആണ് ജിയോ ഇപ്പോൾ അവതരിപ്പിയച്ചിരിക്കുന്നത്. ജിയോയുടെ മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള 5ജി അണ്‍ലിമിറ്റഡ് പ്ലാനും ഇത് തന്നെ. മൈ ജിയോ ആപ്പില്‍ നിന്നും മറ്റ് റീച്ചാര്‍ജ് പ്ലാറ്റ്ഫോമുകളില്‍ നിന്നും 198 രൂപയുടെ റീച്ചാര്‍ജ് ചെയ്യാം. ഗൂഗിള്‍ പ്ലേയിലും, പേടിഎമ്മിലുമെല്ലാം റീച്ചാര്‍ജിന് അധിക തുക ഈടാക്കുന്നുണ്ട്. മൈ ജിയോ ആപ്പില്‍ നിന്ന് നേരിട്ട് റീച്ചാര്‍ജ് ചെയ്താല്‍ അധിക തുക നല്‍കേണ്ടിവരില്ല.

 Also Read; ഉച്ചക്കെന്താ സ്പെഷ്യൽ? ഇന്ന് ഒരടിപൊളി ഫിഷ് ഫ്രൈ ആയാലോ …

14 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനുകളും സൗജന്യമായി ഉപയോഗിക്കാം. വാലിഡിറ്റി കുറവാണെങ്കിലും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാം. അത്യാവശ്യ ഘട്ടങ്ങളില്‍ അതിവേഗ കണക്ടിവിറ്റി ആവശ്യങ്ങള്‍ക്കുള്‍പ്പടെ ഈ റീച്ചാര്‍ജ് പ്രയോജനപ്പെടുത്താനാവും എന്നതും പ്രത്യേകതയാണ്.

349 രൂപയുടേതാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാന്‍. 28 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 198 രൂപയ്ക്ക് ഒരു മാസം രണ്ട് തവണ റീച്ചാര്‍ജ് ചെയ്താല്‍ 396 രൂപയാണ് ചെലവാകുക. ഇത് പ്രകാരം 28 ദിവസത്തേക്ക് 349 രൂപയുടെ പ്ലാന്‍ തന്നെയാണ് ലാഭകരം.

News summary; Jio offers unlimited 5G data for 14 days at just ₹198

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News