JioHotstar.com ഡൊമെയ്ൻ തർക്കത്തിന് അന്ത്യം റിലയൻസിനു മുന്നിൽ കീഴടങ്ങി ആപ്പ് ഡവലപ്പർ

Jiohotstar.com

JioHotstar.com ഡൊമെയ്നുമാ യി ബന്ധപ്പെട്ട തർക്കത്തിന് അവസാനമായെന്ന സൂചന. ജിയോസിനിമയും ഹോട്ട്‌സ്റ്റാറും തമ്മിലുള്ള മെഗാ ലയനം ഏകദേശം പൂർത്തിയായിരിക്കുകയാണ് എന്നാൽ JioHotstar.com എന്ന ഡൊമെയ്ന്റെ ഉടമസ്ഥാവകാശം 28 വയസ്സുള്ള അജ്ഞാതനായ ആപ്പ് ഡെവലപ്പർക്കായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള അഞ്ജാത ആപ്പ് ഡെവലപ്പർ ഡൊമെയ്ൻ നൽകുന്നതിനായി ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.

ഇപ്പോൾ “താങ്ക് യു പീപ്പിൾ ഓഫ് ഇൻറർനെറ്റ്” എന്ന തലക്കെട്ടിൽ ആപ്പ് ഡെവലപ്പറിന്റെ പ്രസ്താവന പുറത്തിറങ്ങി. എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല, ഒരു നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ മാത്രം. ബൈ ബൈ. ഈ സൈറ്റ് ഉടൻ ഓഫ്‌ലൈനിലേക്ക് പോകും’ എന്നാണ് ഡെവലപ്പർ ഒടുവിൽ അറിയിച്ചിരിക്കുന്നത്.

Also Read: ക്യാംഡോം; ഒളിക്യാമറയെ പേടിക്കണ്ട സ്വകാര്യതയെ സംരക്ഷിക്കാൻ ഡിജിറ്റൽ കോണ്ടം അവതരിപ്പിച്ച് ജർമൻ കമ്പനി

തനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത നിരവധി അഭിഭാഷകരോടും പ്രസ്താവനയിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഡൊമെയ്നുമായി ബന്ധപ്പെട്ടുള്ള പോരാട്ടത്തിൽ നിരവധി സഹായങ്ങളും ലഭിച്ചുവെങ്കിലും എന്റെ കുടുംബത്തിന് ഈ പ്രശ്നങ്ങൾ താങ്ങാൻ സാധിക്കുന്നതല്ല. എൻ്റെ മാതാപിതാക്കൾ ആശങ്കാകുലരാണ്. തൻ്റെ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിനായി ഒരു മാർഗ്ഗം എന്ന നിലയിലാണ് ഇതിനെ കരുതിയതെന്നും ഡെവലപ്പർ പറഞ്ഞു.

ഡൊമെയ്ൻ മാർക്കറ്റ്‌പ്ലെയ്‌സായ NameCheap-ൽ ഡൊമെയ്ൻ വിൽപ്പനയ്‌ക്കായി വെയ്ക്കാനാണ് ഡെവലപ്പറുടെ തീരുമാനം. ‘റിലയൻസ് അത് വാങ്ങുന്നത് തുടർന്നും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡവലപ്പർ പറഞ്ഞു.

Also Read: ഇത് പൊളിക്കും! സ്നാപ്പ്ഡ്രാഗൺ 6 എസ് ജൻ 1 ചിപ്പിന്റെ കരുത്തുമായി ഓപ്പോ എ3എക്സ് 4ജി ഇന്ത്യയിൽ അവതരിപ്പിച്ചു

2023ൽ സോഷ്യൽമീഡിയ വഴിയാണ് ഹോട്ട്‌സ്റ്റാർ-ജിയോ ലയനത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും. മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സാവൻ എന്ന കമ്പനിയെ ഏറ്റെടുത്തതിന് പിന്നാലെ ജിയോസാവൻ എന്ന് പേരി മാറ്റിയതു പോലെ ഹോട്സറ്റാർ ലയനത്തിനു പിന്നാലെ ജിയോ ഹോട്ട്സ്റ്റാർ എന്ന് പേരുമാറ്റിയേക്കുമെന്ന പ്രതീക്ഷയിലാണ് ഡൊമെയ്ൻ സ്വന്തമാക്കിയതെന്നാണ് ഇയാൾ വ്യക്തമാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News