ബിഎസ്എൻഎല്ലിനെ വെല്ലുവിളിച്ച് ഏറ്റവും കുറഞ്ഞ റീചാർ‍ജ് പ്ലാനുമായി ജിയോ

Jio Recharge plan

അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്ന പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. മറ്റ് സേവനദാതാക്കൾ റീച്ചാര്‍ജ് പ്ലാനുകളുടെ തുക കുത്തനെ കൂട്ടിയപ്പോൾ കുറഞ്ഞ പ്ലാനുകളുമായി ബിഎസ്എന്‍എൽ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതായി മാറിയിരുന്നു. പ്ലാനുകളുടെ വർധന ജിയോ, ഭാരതി എയര്‍ടെല്‍ മുതലായ സേവനധാതാക്കളിൽ നിന്ന് വൻ രീതിയിലുള്ള കൊഴിഞ്ഞുപോക്കിന് കാരണമായിരുന്നു.

91 രൂപയുടെ റീചാർജ്ജ് പ്ലാനാണ് ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റയാണ് ലഭിക്കുക. 100 എംബിയായിരിക്കും ഡെയ്ലി ലിമിറ്റ്. ഡാറ്റ പരിധി കഴിഞ്ഞാല്‍ 200 എംബി അധിക ഡാറ്റ ലഭിക്കും. അധികം ഡേറ്റാ സേവനങ്ങളാവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 50 സൗജന്യ എസ്എംഎസും ജിയോയുടെ പുതിയ റീച്ചാര്‍ജ് പ്ലാനിൽ ലഭിക്കും.

Also Read- ഈ എടിഎമ്മിൽ കാർഡിട്ടാൽ കിട്ടുന്നത് കാശല്ല, ബിരിയാണി!

ജിയോ കണ്ടന്‍റ് സര്‍വീസുകളായ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്ക് ആക്സസും ഈ പ്ലാനിലുണ്ട്. മൈജിയോ, ജിയോ ഡോട് കോം എന്നിവ വഴിയും ജിയോ ഔട്ട്‌ലറ്റുകളും വഴിയും ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനിൽ റീച്ചാര്‍ജ് ചെയ്യാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News