ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നു വച്ചു, രണ്ട് മന്ത്രി സ്ഥാനം വേണം: ആവശ്യവുമായി ജിതന്‍ റാം മാഞ്ചി

ബീഹാറില്‍ ഒമ്പതാം തവണ നിതീഷ് കുമാര്‍ കൂറുമാറ്റം നടത്തി അധികാരത്തിലെത്തിയതിന് പിന്നാലെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച വീണ്ടും മന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്ത്. പാര്‍ട്ടി നേതാവ് ജിതന്‍ റാം മാഞ്ചിയാണ് അവകാശവാദ മുന്നയിച്ച് രംഗത്തുവന്നത്. സ്വതന്ത്രനെ മന്ത്രിയാക്കിയ സാഹചര്യത്തില്‍ നാലു എംഎല്‍എമാരുള്ള തന്റെ പാര്‍ട്ടിക്ക് രണ്ടു മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് മാഞ്ചി അവകാശപ്പെടുന്നത്.

ALSO READ:  ആത്മീയതയുടെ മറവിൽ പീഡനം; ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത പാസ്റ്റർ അറസ്റ്റിൽ

മഹാസഖ്യം തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. അത് വേണ്ടെന്ന് വച്ചാണ് എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ മന്ത്രി സ്ഥാനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരോട് സംസാരിച്ചെന്നും മാഞ്ചി വ്യക്തമാക്കി.

ALSO READ: കാമുകിക്ക് വേണ്ടി പിഞ്ചുമക്കളെ നിലത്തെറിഞ്ഞു കൊന്നു; യുവതിയുടെയും കാമുകന്റെയും വധശിക്ഷ നടപ്പാക്കി ചൈന

ബീഹാറില്‍ മന്ത്രിസഭാ വികസനം അടുത്താഴ്ച നടക്കാനിരിക്കെ പാര്‍ട്ടി എംഎല്‍എ അനില്‍ കുമാര്‍ സിംഗിനെ കൂടി മന്ത്രിയാക്കണമെന്നാണ് മാഞ്ചി എന്‍ഡിഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഞ്ചിയുടെ മകന്‍ സന്തോഷ് സുമന്‍ മന്ത്രിസഭാ രൂപീകരണ സമയത്ത് എച്ച്എഎം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബീഹാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് ബിജെപി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വകുപ്പ് വിഷത്തില്‍ മറ്റ് സഖ്യകക്ഷികളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here