കുടുംബത്തിലേക്ക് കയറണമെങ്കില്‍ അര്‍ജുന്‍ ഒപ്പം വേണമെന്നും അല്ലാതെ ദുരന്ത സ്ഥലത്തുനിന്നും പോകില്ലെന്നും ജിതിന്‍. അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവായ ജിതിന്‍ ഷിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മത്സ്യത്തൊഴിലാളികളെ അടക്കം ഉപയോഗിച്ചുള്ള തിരച്ചിലില്‍ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ | ഗംഗാവാലിയില്‍ ഡൈവ് ചെയത ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു; രക്ഷപ്പെടുത്തി നാവികസേന
അങ്കോള ദുരന്തത്തില്‍ അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 12 ദിവസമായി. കര്‍ണാടകയിലെ മുങ്ങല്‍ വിദഗ്‌ധനായ ഈശ്വര്‍ മല്‍പെയും ഇന്ന് രക്ഷാദൗത്യത്തിന് ഇറങ്ങിയിരുന്നു. അര്‍ജുന് വേണ്ടി നാലാം സ്‌പോട്ടില്‍ തിരച്ചിലിനിറങ്ങിയ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടിരുന്നു. മൂന്ന് തവണയാണ് മല്‍പെ വെള്ളത്തിലിറങ്ങിയത്. അതേസമയം, രക്ഷാദൗത്യം തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു. മുങ്ങല്‍ വിദഗ്‌ധര്‍ക്ക് ഉറച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ 6.8 നോട്‌സ് ആണ് ഗംഗാവലി പുഴയിലെ അടിയൊഴുക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here