‘ആ ആകാംക്ഷയ്‌ക്കുള്ള ഉത്തരമാണ് ഇന്ന് ലഭിച്ചത്’; വൈകാരികമായി പ്രതികരിച്ച് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍

ഷിരൂര്‍ മണ്ണിടിച്ചിലുണ്ടായതിന്‍റെ 71-ാം ദിവസത്തിനുശേഷം അര്‍ജുന്‍റെ ലോറി കണ്ടെത്തിയതില്‍ വൈകാരികമായി പ്രതികരിച്ച് സഹോദരി ഭര്‍ത്താവ് ജിതിന്‍. ”ആ ലോറിയ്‌ക്കെന്ത് പറ്റിയെന്ന ആകാംക്ഷയുണ്ടായിരുന്നു. അതിനുള്ള ഉത്തരമാണ് ഇന്ന് ലഭിച്ചത്. വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വണ്ടി കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.’ – ജിതിന്‍ മാധ്യമങ്ങളോട് വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തിയത്. ലോറിയുടെ കാബിനുള്ളിൽ മൃതദേഹമുണ്ടെന്ന് വാഹനം കണ്ടെത്തിയ ഉടനെ സ്ഥിരീകരിച്ചിരുന്നു. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് ലോറിയുടമ മനാഫ് വാഹനം കണ്ടെത്തിയ ഉടനെ പറഞ്ഞു. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത്.

ALSO READ | ‘എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ടെന്ന്’: വാക്കുകള്‍ ഇടറി മനാഫ്

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി, 71 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായാണ് വാഹന ഉടമ മനാഫ് പ്രതികരിച്ചത്. ആദ്യകാഴ്ചയില്‍ തന്നെ ലോറി അര്‍ജുന്റേതാണെന്ന് മനാഫ് സ്ഥിരീകരിക്കുകയായിരുന്നു. എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ തന്നെ അര്‍ജുനുണ്ടെന്ന്. ആര്‍ക്കും വിശ്വാസം വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നോക്കിക്കോളു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ടെന്നും മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണത്തില്‍ മനാഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News