വിനായകിന് ഈ വാക്ക് വേണമെന്ന് നിർബന്ധമായിരുന്നു, ഇല്ലുമിനാറ്റി ഹിറ്റാവുമെന്ന് നമുക്ക് അറിയാമായിരുന്നു: ജീത്തു മാധവൻ

ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ തിയേറ്ററുകളിൽ ആവേശം നിറച്ച് മുന്നേറുകയാണ്. ചിത്രത്തിലെ പാട്ടുകളും ഇതിനോടകം തന്നെ ആളുകളിൽ ആവേശം ആകുകയാണ്. ചിത്രത്തിലെ ടോപ് ലിസ്റ്റിൽ നിൽക്കുന്ന പാട്ടാണ് ‘ഇല്ലുമിനാറ്റി’. ഇപ്പോഴിതാ ഇല്ലുമിനാറ്റി എന്ന വാക്ക് വന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ജീത്തു മാധവൻ.

ALSO READ:നന്‍പന്‍ ഡാ… കടുവയുടെ പിടിയില്‍ അമര്‍ന്ന് കാട്ടുപോത്ത്, രക്ഷപ്പെടുത്തി കൂട്ടുകാരന്‍; വീഡിയോ

ഈ വാക്ക് വേണോ എന്നൊരു ചർച്ച നടന്നിരുന്നു ആ വാക്ക് പാട്ടിൽ വേണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും എന്നാൽ വേണമെന്ന കാര്യത്തിൽ വിനായകിന് നിർബന്ധമുണ്ടായിരുന്നുവെന്നും ജിത്തു പറഞ്ഞു. ആ വാക്കിന് പകരം മറ്റൊന്നും ചേരില്ലായെന്ന് വിനായക് പറഞ്ഞപ്പോഴാണ് അത് തെരഞ്ഞെടുത്തത്. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സംവിധായകൻ പറഞ്ഞത്.

ഇല്ലുമിനാറ്റി പാട്ടിന്റെ വരികളുടെ കാര്യത്തിൽ ഭയങ്കര സംശയമായിരുന്നു. വിനായകിന് ഈ വാക്ക് വേണമെന്ന് നിർബന്ധമായിരുന്നു.അതിന് വേണ്ടി ഘോര ഘോരം വാദിച്ചു. കാരണം ഇത് ഹിറ്റാവുമെന്ന് നമുക്ക് അറിയാമായിരുന്നു.സുഷിൻ അങ്ങനെ ഹിറ്റാവാൻ വേണ്ടി ചെയ്ത പാട്ടാണ്. പക്ഷെ ഇല്ലുമിനാറ്റി വേണോ എന്ന കാര്യം തീരുമാനമായിട്ടില്ല. അവസാനം വിനായക് പറഞ്ഞു, ഇനി ഞാൻ നിങ്ങളോട് ഏത്‌ വാക്ക് പറഞ്ഞാലും നിങ്ങൾക്ക് വർക്ക്‌ ആവില്ലായെന്ന്. ഞങ്ങൾ ആലോചിച്ചപ്പോൾ ശരിയാണ്.ഇനി അത് മാറിട്ട് അവിടെ വേറെന്ത് വന്നിട്ടും കാര്യമില്ല. അതായിരുന്നു അതിന്റെ പ്രത്യേകത. ആ വാക്കില്ലാതെ ആ പാട്ടില്ല,’ എന്നാണ് ജിത്തു മാധവൻ പറഞ്ഞത്.

ALSO READ: ചൂട് കൂടും; ഏപ്രിൽ 21 മുതൽ 25 വരെ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News