‘സെക്കന്റ് ഹാഫിൽ ലാഗുള്ള ഒരേയൊരു ബ്ലോക്ബസ്റ്റർ ആണ് ഞങ്ങളുടെ സിനിമ’, ധ്യാൻ ശ്രീനിവാസനെ ട്രോളി ആവേശത്തിന്റെ സംവിധായകൻ ജിത്തു

ധ്യാൻ ശ്രീനിവാസനെ ട്രോളി ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവൻ. സിനിമയെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ തന്നെ കടമെടുത്താണ് ജിത്തു ധ്യാനിനെ ട്രോളിയത്. ഒരേസമയം തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളായിരുന്നു ആവേശവും വർഷങ്ങൾക്ക് ശേഷവും. ചിത്രത്തിന്റെ ആദ്യ റെസ്പോൺസ് പോലെ ധ്യാനും വീനീതും സംസാരിച്ചത് വലിയ രീതിയിൽ വൈറലായിരുന്നു.

ALSO READ: ‘ആവേശത്തിന്റേത് വെറും കഥയല്ല, അവന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ കഥ’, ഫഹദ് ഫാസിൽ പറയുന്നു

ആവേശത്തെ കുറിച്ച് ചോദിച്ചപ്പോൾ സെക്കന്റ് ഹാഫിൽ ലാഗ് ഉണ്ടെന്ന് ചേട്ടൻ പറഞ്ഞെന്നാണ് തമാശ രൂപേണ ധ്യാൻ പറഞ്ഞത്. ഇത് സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ വൈറലായിരുന്നു. ധ്യാനിന്റെ മറുപടിയെ നെഗറ്റീവ് ആയിട്ടും പോസിറ്റീവ് ആയിട്ടും ആളുകൾ വിലയിരുത്തി. ഇപ്പോഴിതാ ധ്യാനിന്റെ അതേ വാക്കുകൾ കടമെടുത്തുകൊണ്ട് ആവേശത്തെ കുറിച്ച് സംസാരിക്കുകയാണ് ജിത്തു മാധവൻ.

ALSO READ: ‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’, വിദ്യാ ബാലൻ പറയുന്നു

‘സെക്കന്റ് ഹാഫിൽ ലാഗുള്ള ഒരേയൊരു ബ്ലോക്ബസ്റ്റർ ആണ് ഞങ്ങളുടെ സിനിമ’, എന്നാണ് ജിത്തു പറഞ്ഞത്. ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിത്തുവും അണിയറപ്രവർത്തകരും ഇക്കാര്യം പറഞ്ഞത്. ഈ വീഡിയോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News