രോമാഞ്ചവും ആവേശവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന ചോദ്യങ്ങൾ പലയിടത്തു നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ രണ്ട് സിനിമകളും തമ്മിലുള്ള കണക്ഷനെ കുറിച്ച് വ്യക്തമാക്കുകയാണ് സംവിധായകൻ ജീത്തു മാധവൻ. ചിത്രത്തിന്റെ പ്രസ്മീറ്റിലാണ് ജീത്തു ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീത്തു മാധവൻ പറഞ്ഞത്
രോമാഞ്ചം പോലൊരു സിനിമയല്ല ആവേശം. ഇതില്‍ ചെറുതായിട്ട് അവിടേയും ഇവിടേയും ഇന്‍സ്‌പെയേര്‍ഡ് ആയ ചില കാര്യങ്ങള്‍ ചേര്‍ത്ത് സിനിമയാക്കിയതാണ്. ചില അനുഭവങ്ങള്‍ കഥയാക്കി വലുതാക്കി സിനിമയാക്കി എന്നേയുള്ളു. പൂര്‍ണമായും ഉണ്ടായ സംഭവമാണെന്നൊന്നും പറയാന്‍ പറ്റില്ല. രോമാഞ്ചം സിനിമയുമായി ആവേശത്തിന് ഒരു കണക്ഷനും ഇല്ല.
പിന്നെ ചെമ്പന്റെ കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആണോ ഫഹദിന്റെ ഗംഗന്‍ എന്നൊരു ചെറിയ കണ്‍ഫ്യൂഷന്‍ ചിലര്‍ക്ക് ഉണ്ടായി. അത് ക്ലിയര്‍ ചെയ്‌തേക്കാം. രോമാഞ്ചത്തില്‍ ചെമ്പന്‍ ചേട്ടന്‍ ചെയ്ത സെയ്ദ് എന്ന കഥാപാത്രം അങ്ങനെ ഒരു അപ്പിയറന്‍സ് ഉള്ള ആളായിരുന്നില്ല. ആ സിനിമയ്ക്ക് വേണ്ടി അപ്പിയറന്‍സും സ്വഭാവവും അങ്ങനെ ആക്കിയതാണ്.
ആവേശത്തിലെ രംഗന്റെ സ്വഭാവം പോലെ കൊടുത്തതാണ്. ഇത് ടോട്ടലി വ്യത്യാസമുള്ള മറ്റൊരു കഥാപാത്രമാണ്. ഇത്തരം കഥാപാത്രങ്ങളെ എനിക്ക് പേഴ്‌സണലി പരിചയം ഉണ്ടോ എന്ന് ചോദിച്ചാല്‍ നമ്മള്‍ ബെംഗളുരൂവില്‍ പഠിച്ചിരുന്ന സമയത്ത് കണ്ടിരുന്ന ആളുകളില്‍ നിന്ന് ഇന്‍സ്പയേര്‍ഡ് ആയിട്ടാണ് ഈ കഥാപാത്രത്തെ ഉണ്ടാക്കിയത്. സെയ്ദുമായി ഈ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല.
ആവേശം കാണാന്‍ തിയേറ്ററുകളില്‍ ആദ്യത്തെ ദിവസം തന്നെ ആളുകള്‍ വരണമെന്നാണ് പ്രതീക്ഷ. തുടക്കത്തിലേ ഒരു ഓളം ഉണ്ടാകണമെന്നാണ് കരുതുന്നത്. ഒന്നിച്ചിരുന്ന് കണ്ട് എന്‍ജോയ് ചെയ്യേണ്ട സിനിമയാണ്. ഉറക്കെ ചിരിച്ചും ബഹളമുണ്ടാക്കിയും കാണേണ്ട സിനിമ. രോമാഞ്ചം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. അവര്‍ക്ക് കൂടി ഈ സിനിമ ഇഷ്ടപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളത്.
രോമാഞ്ചം ഷൂട്ടിന് ശേഷമാണ് ഈ കഥ ഉണ്ടാകുന്നത്. പിന്നീട് അന്‍വര്‍ റഷീദിനെ കണ്ട് കഥ പറഞ്ഞു. പുള്ളിക്ക് ഇഷ്ടമായി അങ്ങനെ ഫഹദിലേക്ക് എത്തി. പടം പെട്ടെന്ന് തന്നെ ഓണ്‍ ആയി. രോമാഞ്ചം റിലീസിന്റെ സമയത്ത് ഞാന്‍ ആവേശത്തിന്റെ പ്രീ പ്രൊഡക്ഷനിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here