ജീവ 2024 ; തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റിന് മന്ത്രിയുടെ ആദരം

JEEVA 2024

ജീവ 2024ന്റെ ഭാഗമായി തൊടിയൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ബിന്ദു രാമചന്ദ്രനെ മന്ത്രി ജെ. ചിഞ്ചുറാണി ആദരിച്ചു. തൊടിയൂരിൽ എംസിഎഫ് (പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് ) കെട്ടിടത്തിനും ആശുപത്രി സബ്ബ് സെന്ററിനും ബന്ധുവും പ്രവാസിയുമായ വ്യക്തിയിൽ നിന്നും സൗജന്യമായി ഭൂമി ലഭ്യമാക്കി ശുചിത്വ മിഷന്റെയും എഎം ആരിഫ് എംപിയുടെയും ഫണ്ട്‌ ഉൾപ്പെടെ കണ്ടെത്തി ബിൽഡിംഗ്‌ നിർമ്മിക്കുകയും ലൈഫ് പദ്ധതി യിൽ 1000 വീടുകൾ എന്ന സ്വപ്നം പൂർത്തീകരിക്കാൻ 700ൽ പരം വീടുകളും ഭൂരഹിതരായ അപേക്ഷകർക്ക് ഭൂമിയും നൽകാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ഈ ആദരവ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News