വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ജെ.കെ.മേനോൻ ഏറ്റുവാങ്ങി

jkmenon-pravasi

സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസി വ്യവസായിക്കുളള വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എബിഎൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ.മോനോന് കൊല്ലത്ത് നടന്ന സമ്മേളനത്തിൽ സമ്മാനിച്ചു. കേരളത്തിലെ വ്യവസായരംഗത്തെ വലിയ മാറ്റത്തിൽ പ്രവാസി സംരംഭകരുടെ സംഭാവനകൾ മറക്കാനാവില്ലെന്ന് അവാർഡ് സമ്മാനിച്ചു വ്യവസായ, നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

Also Read: ഈ വർഷത്തെ കേരള സെന്റർ പുരസ്ക്കാരങ്ങൾ എട്ട് പേർക്ക്

ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ വീട്ടമ്മമാരുളള നാടാണ് കേരളമെന്നും അവർക്ക് വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനുളള സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനുളളിൽ ഏകദേശം മൂന്നു ലക്ഷം ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ ഒരു ലക്ഷത്തോളം സംരംഭങ്ങൾ വനിതകളുടെ നേതൃത്വത്തിലുളളതാണ്. പ്രവാസി ജീവിതം അവസാനിപ്പിച്ച് കൂടുതൽ പേർ തിരികെ നാട്ടിലെത്തി സംരംഭങ്ങൾ തുടങ്ങുന്നത് വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്ത് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിലെ സ്വരലയ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് സമ്മേളനം റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഭൂമിയുടെ കരം പ്രവാസികൾക്ക് ഓൺലൈൻ വഴി അടയ്ക്കാനുളള സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമപദ്ധതിയിൽ ഇതിനുളള പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: കൈരളി ടിവി യുഎസ്എ ഷോര്‍ട് ഫിലിം; ഫെസ്റ്റിവല്‍ മികച്ച ചിത്രം ഒയാസിസ്

കൊല്ലം നഗരത്തിലെ സമർത്ഥരായ 100 വിദ്യാർത്ഥികൾക്ക് ജെ.കെ.മേനോന്റെ നാമധേയത്തിലുളള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ജെ.കെ.മോനോൻ വിതരണം ചെയ്തു. 1,000 രൂപയും സർട്ടിഫിക്കറ്റുമാണ് നൽകിയത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് മുൻ സി.എം.ഡിയും വി.ഗംഗാധരന്റെ മകനുമായ ഡോ.ജി.രാജ്‌മോഹൻ പ്രശസ്തിപത്രം അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ജി.സത്യബാബു അധ്യക്ഷനായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ട്രസ്റ്റ് സെക്രട്ടറി ആർ.എസ്.ബാബു സംസാരിച്ചു.

മുൻ സ്പീക്കറും സ്വാതന്ത്ര്യസമര സേനാനിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായിരുന്ന വി.ഗംഗാധരനെയും ജീവകാരുണ്യപ്രവർത്തനത്തിലെ ആഗോള മലയാളി മുദ്രയായ പത്മശ്രീ അഡ്വ.സി.കെ.മേനോനെയും പ്രത്യേകം സ്മരിച്ചു. പ്രശസ്ത ഗായകരായ ഉണ്ണിമേനോൻ, രാജലക്ഷ്മി എന്നിവർ നയിച്ച കലാസന്ധ്യയും നടനം ഡാൻസ് അക്കാദമിയിലെ നർത്തകരുടെ നൃത്തവിരുന്നുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News