നാലാം തവണയും ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മന്ത്രിമാരുടെ കാര്യത്തിൽ അവ്യക്തത. മുഖ്യമന്ത്രിയായ ഹേമന്ത് സോറൻ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നീ ഇന്ത്യാ സഖ്യ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
അതേസമയം, മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഇനിയുള്ള നാളുകളും ഹേമന്ത് സോറന് തിരക്കേറിയതായിരിക്കും. 4 മന്ത്രിസ്ഥാനമാണ് മന്ത്രിസഭയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
ALSO READ: മഹാരാഷ്ട്ര സർക്കാരിൽ പകുതി മന്ത്രിസ്ഥാനവും ബിജെപിക്ക്; പ്രധാന വകുപ്പുകള്‍ ഷിൻഡേ സേനക്ക്
അതേസമയം, ഹേമന്ത് സോറൻ്റെ ഭാര്യ കൽപന മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ജെഎംഎം 6 മന്ത്രിസ്ഥാനവും ആർജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുത്തേക്കും. സിപിഐഎംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കും.
ജാർഖണ്ഡിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണ് വിജയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here