ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിന് ആശ്വാസം; 44 എംഎല്‍എമാര്‍ ഹൈദരാബാദില്‍

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ആശ്വാസം. ഹേമന്ത് സോറ്‌ന്റെ പിന്‍ഗാമിയായി ചംപൈ സോറന്‍ ജാര്‍ഖണ്ഡില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണപക്ഷ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി 44 എംഎല്‍എമാരെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ വിശ്വസിച്ചാണ് ജെഎംഎം തെലങ്കാനയിലേക്ക് അയച്ചിരിക്കുന്നത്.

ALSO READ:  വീഴാതെ തണ്ണീർക്കൊമ്പൻ, വീണ്ടും മയക്കുവെടി വെച്ചു, കുങ്കിയാനകളും അനിമൽ ആംബുലസും സജ്ജം

കോണ്‍ഗ്രസ്, ആര്‍ജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎല്‍എമാര്‍ക്ക് ഒപ്പമുണ്ട്. ഹേമന്ത് സോറന്‍ രാജിവെച്ചങ്കിലും ജെഎംഎം തന്നെ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസിന്റെയും ആത്മവിശ്വാസം. ചംപൈ സോറന്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ബിജെപിക്ക് തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ALSO READ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇനി അവർ താൽപര്യപ്പെടുന്ന കോളേജുകളിൽ പഠിക്കാം

അതേസമയം, കള്ളപ്പണ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ഇഡിയുടെ അറസ്റ്റിനെതിരെയാണ് സോറന്‍ കോടതിയെ സമീപിച്ചത്. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സോറന്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷന്‍ ഇപ്പോഴും പരിഗണനയിലാണ്. ഇഡി പുറപ്പെടുവിച്ച സമന്‍സിനെതിരെ മുമ്പ് സോറന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ബുധനാഴ്ച രാത്രിയാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിഎംഎല്‍എ കോടതി ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സുപ്രീം കോടതി ഹര്‍ജി തള്ളിയതോടെ  സോറന്റെ കസ്റ്റഡി അഞ്ചു ദിവസത്തേക്ക് നീട്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അന്യായമായി പുറത്താക്കാനുള്ള നടപടികളാണ് ഇഡി തങ്ങളുടെ അധികാരം ഉപയോഗിക്കുന്നതെന്നാണ് ഹര്‍ജിയില്‍ സോറന്‍ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News