ജെഎന്‍യുവില്‍ ഓണാഘോഷത്തിന് വിലക്ക്; ഓണാഘോഷം ഇനി നടത്തരുതെന്ന് വി സിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം

ജെഎന്‍യുവില്‍ ഓണാഘോഷത്തിന് വിലക്ക്. എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോഷം ഇനി നടത്തരുതെന്ന് വി സിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം നല്‍കി. മതപരമായ ചടങ്ങ് അനുവദിക്കാന്‍ കഴിയില്ലെന്ന് വിശദീകരണം.

ഒക്ടോബര്‍ 28 മുതല്‍ തുടങ്ങിയ പരിപാടികളുടെ സമാപനം ഒന്‍പതിനായിരുന്നു നടക്കേണ്ടി ഇരുന്നത്. ഒന്‍പതിനുള്ള സമാപന പരിപാടിക്ക് 21,000 രൂപ നല്‍കി കണ്‍വന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഒരു അറിയിപ്പും ഇല്ലാതെ വിസിയുടെ ഓഫീസില്‍ നിന്നും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു.

READ ALSO:“നിങ്ങൾ ഒരു അപൂർവ ഹൃദയമാണ്”; അച്ഛന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ശ്രുതി ഹാസൻ

ഓണം മതപരമായ ചടങ്ങെന്നും, മതപരമായ ചടങ്ങിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നുമാണ് വിശദീകരണം. ജെഎന്‍യുവില്‍ എല്ലാ വര്‍ഷവും ഓണാഘോഷം നടത്തി വരുന്നതാണ്. അതിനാണ് മതത്തിന്റെ നിറം നല്‍കാനുള്ള അധികൃതരുടെ നീക്കം. അതേസമയം ആഘോഷവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഓണാഘോഷ കമ്മിറ്റി വ്യക്തമാക്കി. ഓണാഘോഷം വിലക്കിയ നടപാടിക്കെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ഓണാഘോഷം വിലക്കിയതിനെ വിമര്‍ശിച്ച് വി ശിവദാസന്‍ എംപി രംഗത്തെത്തി. എല്ലാ വര്‍ഷവും നടത്തുന്ന സാംസ്‌കാരിക പരിപാടി വിലക്കിയത് കേരളത്തിനെതിരായ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്നു ശിവദാസന്‍ എംപി വിമര്‍ശിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ശിവദാസന്‍ എംപി പറഞ്ഞു

READ ALSO:മിസോറാമില്‍ തെരഞ്ഞെടുപ്പ് ശാന്തം; പോളിംഗ് 75.88%

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News