മുൻ വിൻഡീസ് താരം ജോ സോളമൻ അന്തരിച്ചു

മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ജോ സോളമൻ അന്തരിച്ചു. 93 വയസ്സായിരുന്നു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡാണ് മരണ വാർത്ത അറിയിച്ചത്. ചരിത്രത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഒരു മത്സരം ടൈ ആക്കിയ താരമെന്ന നേട്ടവും ജോ സോളമന്റെ പേരിലാണ്. സോളമനു ചരിത്രത്തിൽ ഇടം നൽകിയത് 1960ൽ ഓസ്‌ട്രേലിയക്കെതിരെ ഗാബയിൽ നടന്ന ടെസ്റ്റ് പോരാട്ടമാണ്. കളിയുടെ അവസാന പന്തിൽ ഓസ്‌ട്രേലിയൻ താരത്തെ സോളമൻ റണ്ണൗട്ടാക്കിയതോടെ കളി ടൈ ആവുകയായിരുന്നു.

ALSO READ: കോഴിക്കോട് കാൽ കിലോയിലധികം എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ

വെസ്റ്റിൻഡീസിനായി 1958-നും 1965-നും ഇടയിൽ 27 ടെസ്റ്റുകൾ കളിച്ച ജോ സോളമൻ 1325 റൺസ് നേടി. ടെസ്റ്റിൽ ഒരു സെഞ്ച്വറിയും ഒൻപത് അർധ സെഞ്ച്വറികളും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News