‘ഞങ്ങളുമുണ്ട് കൂടെ’; ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

Wayanad

വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി നടത്തുന്ന തൊഴിൽ മേള ആരംഭിച്ചു. 17 തൊഴിൽ ദായകർ ആദ്യഘട്ടത്തിൽ പങ്കെടുക്കുന്നുണ്ട്‌. വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറോളം തൊഴിലന്വേഷകർ മേളക്കെത്തി.

Also Read; ഹേമ കമ്മിറ്റി റിപ്പോർട്ട് ; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഉരുൾപ്പൊട്ടൽ ദുരന്തബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരിലാണ്‌ തൊഴിൽ മേള. കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികളിൽ ഉപഭോക്താക്കളായ തൊഴിൽ അന്വേഷകരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വരുമാന ദായക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുനരധിവാസം പൂർണ്ണാർത്ഥത്തിൽ നടപ്പാക്കാൻ ഒപ്പം നിൽക്കുകയും ചെയ്യുകയാണ്‌ കുടുംബശ്രീയെന്ന് ജില്ലാ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

കാപ്പംകൊല്ലി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഹാളിലാണ്‌ ആദ്യഘട്ട തൊഴിൽ മേള നടന്നത്‌. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിലും കളക്ട്രേറ്റിലും കൗണ്ടറുകൾ പ്രവർത്തിക്കും. 57 കമ്പനികൾ തൊഴിൽ സാധ്യതകളുമായി സഹകരിക്കുന്നുണ്ട്‌. 17 തൊഴിൽ ദായകർ ആദ്യ ദിനം പങ്കെടുത്തു.

Also Read; അസമില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; അവശനിലയിലായ പെൺകുട്ടി ആശുപത്രിയിൽ

അതേ സമയം ക്യാമ്പുകളിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറിയ വ്യക്തികളുടെ സർവ്വേയും കുടുംബശ്രീ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌. ആളുകളുടെ ഉപജീവന ആവശ്യകത കണ്ടെത്തി വ്യക്തിഗതമായും കുടുംബത്തിന്റെയും മൈക്രോ പ്ലാൻ തയ്യാറാക്കുകയുമാണ് സർവ്വേയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News