ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 19 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലായി ആകെ 51 ഒഴിവ് ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത: പിജി, ബിഎഡ്, രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം (ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കണക്ക്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജിയോഗ്രഫി, സോഷ്യോളജി), ബിപിഎഡ്, എംപിഇഎഡ്, ബിഎ/എംഎ മ്യൂസിക്ക്, ബിഎ/എംഎ ഡാന്‍സ്, ബിഎഫ്എ, മേണ്ടിസോറി ടിടിസി, ഐടിഐ/ ഇലക്ട്രോണിക്സ് ഡിപ്ലോമ, പ്ലസ്ടൂ, ഐടിഐ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക്സ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും. ഫോണ്‍: 0477-2230624, 2230626, 8304057735.
അതേസമയം, കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സ്‌കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡിപ്ലോമയ്ക്ക് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്ന് മാസവുമാണ് കാലാവധി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കില്‍ ഡിസംബര്‍ 31 മുമ്പായി ലഭിക്കണം. വെബ്സൈറ്റ്: www.srccc.in, ഫോണ്‍: 8891234401, 8590232295, 9496527235, 9847755506
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here