യുഎസിലെ തൊഴിലവസരങ്ങൾ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. സെപ്റ്റംബറിലെ കണക്ക് പ്രകാരമാണിത്. തൊഴിൽ വിപണിയിലെ മാന്ദ്യത്തിന് അനുസൃതമായി പിരിച്ചുവിടലുകൾ ഉയർന്നിട്ടുണ്ട്. ലഭ്യമായ തൊഴിൽ അവസരങ്ങൾ ഓഗസ്റ്റിലെ 7.86 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബറിൽ 7.44 ദശലക്ഷമായി കുറഞ്ഞു.
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ജോബ് ഓപ്പണിങ്, ലേബർ ടേൺഓവർ സർവേ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണിത്. അമേരിക്കയിൽ കഴിഞ്ഞ രണ്ട് വർഷമായി തൊഴിലവസരങ്ങൾ താഴ്ന്ന പ്രവണതയാണ് കാണിക്കുന്നത്. ഈ റിപ്പോർട്ട് വ്യവസായ മേഖലകളിലുടനീളം ഒഴിവുകൾ കുറഞ്ഞതായി കാണിക്കുന്നുണ്ട്.
Read Also: ആവശ്യക്കാര്‍ ഏറെയെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ഗോഡൗണില്‍ സ്റ്റീല്‍ കെട്ടിക്കിടക്കുന്നു; കാരണം ഇത്
2023 ജനുവരിക്ക് ശേഷമാണ് പിരിച്ചുവിടലുകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. അതേസമയം കുറച്ച് തൊഴിലാളികൾ സ്വമേധയാ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. ബോയിങ് കമ്പനി തൊഴിലാളികളുടെ പണിമുടക്കും വിനാശകരമായ ചുഴലിക്കാറ്റുകളും തൊഴിൽ വിപണിയെയും ബാധിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here