തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ജോലി അവസരം

Job opportunity in Coastal Police

കണ്ണൂർ സിറ്റി പോലീസിന് കീഴിൽ അഴീക്കൽ, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ബോട്ട് കമാണ്ടർ, ബോട്ട് സ്രാങ്ക്, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, ബോട്ട് ഡ്രൈവർ, ബോട്ട് ലസ്കർ, എന്നീ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് സിറ്റി ജില്ലാ പോലീസ് മേധാവി അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക് അപേക്ഷരുടെ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസും, പ്രായപരിധി 18 വയസ്സിനും 35 വയസ്സിനും ഇടയിലും (45 വയസ്സിനു താഴെ എക്സ് സർവീസ് മെൻ) ആയിരിക്കണം. ബോട്ട് കമാണ്ടർ, അസി. ബോട്ട് കമാണ്ടർ അപേക്ഷകർ എക്സ് നേവി/എക്സ് കോസ്റ്റ്ഗാർഡ്/ എക്സ് ബിഎസ്എഫ് വാട്ടർ വിംഗ് സൈനികരായിരിക്കണം. കേരള മൈനർ പോർട്ട് നൽകിയ മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എംഎംഡി ലൈസൻസ് ഉള്ളവരാകണം. ബോട്ട് കമാണ്ടർക്ക് കടലിൽ അഞ്ച് വർഷം ബോട്ട് ഓടിച്ചുള്ള പരിചയവും, അസി. ബോട്ട് കമാണ്ടർക്ക് കടലിൽ മൂന്ന് വർഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം. എല്ലാ തസ്തികയിലേക്കും നീന്തൽ പരിചയം ഉണ്ടായിരിക്കണം.

Also Read: 45,801 ഒഴിവുകള്‍; കേരള നോളജ് എക്കണോമി മിഷന്‍ അപേക്ഷ ക്ഷണിച്ചു

അപേക്ഷ ജില്ലാ പോലീസ് മേധാവി. കണ്ണൂർ സിറ്റി എന്ന വിലാസത്തിൽ ഒക്ടോബർ 28 നകം സമർപ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. ഫോൺ: 04972 763332. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് https://prd.kerala.gov.in/ml/node/269946/   സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News