പത്താം ക്ലാസ് പാസ്സാണെങ്കില്‍ അഞ്ചക്ക ശമ്പളം സ്വന്തമാക്കാം; ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

JOB

പത്താം ക്ലാസ് പാസായവര്‍ക്ക് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അവസരം. തമിഴ്‌നാട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കാന്റ്റീന്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 22 വരെ ഓണ്‍ലാനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

15,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്പളമായി ലഭിക്കും. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും
itcp.tnincometax.gov.in സന്ദര്‍ശിക്കുക.

Also Read : ‘വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്ത;മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയം’: മുഖ്യമന്ത്രി

തമിഴ്നാട് , പുതുച്ചേരി മേഖലയിലെ ആദായനികുതി വകുപ്പിന്റെ ഡിപ്പാര്‍ട്ട്മെന്റല്‍ കാന്റീനുകളിലെ കാന്റീന്‍ അറ്റന്‍ഡന്റ് തസ്തികയിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ആദായനികുതി വകുപ്പ് റിക്രൂട്ട് ചെയ്യുന്നത്. ആദായനികുതി റിക്രൂട്ട്മെന്റ് 2024-ന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം 25 സീറ്റുകള്‍ ഒഴിവുണ്ട്.

ആദായനികുതി റിക്രൂട്ട്മെന്റ് 2024-ന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് മെട്രിക്കുലേഷനോ തത്തുല്യമോ പാസാക്കിയിരിക്കണം . മേല്‍പ്പറഞ്ഞ തസ്തികയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി പ്രായപരിധി 25 വയസ്സില്‍ കൂടരുത്. എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അപേക്ഷകനെ തെരഞ്ഞെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News