കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

John Brittas MP

കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് 50% ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാജ്യസഭ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തെത്തി. സങ്കുചിത മനോഭാവത്തോടെയുള്ള നീക്കം ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി എക്‌സില്‍ കുറിച്ചു.

ALSO READ:  വീട്ടിൽ നിന്ന് സ്വർണക്കട്ടികളും 5,00,000 ഡോളറും കണ്ടെത്തിയ കേസിൽ സെനറ്റർ കുറ്റക്കാരൻ

കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം തിരിച്ചടിയുണ്ടാക്കും. തീവ്രനിലപാടുകള്‍ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ചത്. പിന്നോട്ടടിക്കുന്നതും രാഷ്ട്രീയ സാമൂഹിക പുരോഗതിയെ തടയുന്നതുമാണ് ഈ നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ:  വരുന്നത് വന്‍തൊഴിലവസരങ്ങള്‍; ഇലക്ട്രിക് വാഹനരംഗത്ത് 2030ഓടേ രണ്ടുലക്ഷം പേര്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ താമസിക്കുന്നവരുടെ മാത്രം ശ്രമം കൊണ്ടല്ല  ആ നഗരം വളര്‍ന്നതെന്നും എംപി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News