ഇപിഎഫ്ഒയിൽ 2859 ഒഴിവുകൾ: 92,300 വരെ ശമ്പളമുള്ള ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 26

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ രണ്ട് തസ്തികകളിലായി 2859 ഒഴിവുകൾ. 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ എന്നിവയാണ് ഇപിഎഫിഒയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ. ഓൺലൈനായിട്ടാണ് അപേക്ഷകൾ അയക്കേണ്ടത്. ഏപ്രിൽ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 18 വയസിനും 27 വയസിനും ഇടയിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

700  രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം www.epfindia.gov.in, http://recruitment.nta.nic.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

തസ്തിക, യോഗ്യത, ശമ്പളം സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ

∙സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്

യോഗ്യത: ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം ( കമ്പ്യൂട്ടറിൽ)

ശമ്പളം:29,200-92,300 രൂപ.

സ്റ്റെനോഗ്രഫർ

യോഗ്യത: പ്ലസ് ടു ജയം

സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ

ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കമ്പ്യൂട്ടറിൽ)

ശമ്പളം: 25,500-81,100 രൂപ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News