2023ൽ പിഎസ്‍സി വഴി 34,110 നിയമന
ശുപാർശകൾ

2023ൽ പിഎസ്‍സി വഴി അയച്ചത് 34,110 നിയമന ശുപാർശകളാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് 2023ലാണ്. പൊലീസ് (5852), പൊതുവിദ്യാഭ്യാസം (5777) വകുപ്പുകളിലെ വിവിധ തസ്തികകളിലേക്കാണ് ഏറ്റവും കൂടുതൽ നിയമന ശുപാർശ അയച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിൽ 2583, തദ്ദേശം 1494, റവന്യു 978, മെഡിക്കൽ 894, ജുഡീഷ്യറി 906, ഫയർ ആൻഡ് റെസ്ക്യു 806, ജലസേചനം 819, പൊതുമരാമത്ത് 793, വനം വന്യജീവി 758, കർഷക ക്ഷേമം 325, കോളേജ് വിദ്യാഭ്യാസം 301, സാങ്കേതിക വിദ്യാഭ്യാസം 273, ഹയർ സെക്കൻഡറി 337, എക്സൈസ് 560, പൊതുഭരണം 318, പിഎസ്‍സി 124, ധനകാര്യം 116, സർവകലാശാല 560, കെഎസ്ഇബി 209, കെഎസ്എഫ്ഇ 51, ​ഗ്രാമവികസനം 349, വനിതാ ശിശുവികസനം 319, സാമൂഹിക നീതി 55, മോട്ടോർ വാഹനവകുപ്പ് 90, ചരക്ക് സേവന നികുതി 85 എന്നിങ്ങനെ നിയമനം നടന്നു.

ALSO READ: ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോ; ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും സംതൃപ്തിയും ചാരിതാർത്ഥ്യവും നൽകിയ പരിപാടി; മന്ത്രി എം ബി രാജേഷ്

റെക്കോഡ് വർധനയാണ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ളത്. സാധാരണ പ്രതിവർഷം 700 റാങ്ക് പട്ടികകളാണ് പ്രസിദ്ധീകരിക്കുക. എന്നാൽ ഈ വർഷം ഇത് 1100 പട്ടികകളാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഏഴര വർഷത്തിനിടെ നിയമനങ്ങൾ 34,000 കടന്നത് 2019ലും 2017ലും മാത്രമാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരവിപ്പിച്ച നിയമനങ്ങൾകൂടി ഒന്നാം പിണറായി സർക്കാർ വന്നശേഷം നടത്തിയതിനാലാണ് 2016ലും 2017ലും റെക്കോഡ് കുതിപ്പുണ്ടായത്. 2009 മുതൽ 2016 വരെയുള്ള കാലങ്ങളിൽ കെട്ടിക്കിടന്ന പല തസ്തികകളുടെയും നിയമനങ്ങൾ എല്ലാ സാങ്കേതിക, നിയമക്കുരുക്കുകളും അഴിച്ച് വേഗത്തിലാക്കി. 2019ലെ നിയമനമായ 34,854 സർവകാല റെക്കോഡാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News