കേരള ലോകായുക്തയിൽ ഡെപ്യുട്ടേഷൻ നിയമനം; അപേക്ഷ ക്ഷണിച്ചു

JOB

കേരള ലോകായുക്തയിൽ ഒഴിവുള്ള തസ്തികയിലേക്ക് ഡെപ്യുട്ടേഷൻ നിയമനം. അസിസറ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) തസ്തികകളിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നിതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Also read:പ്ലസ്‌വൺ അഡ്മിഷൻ; കമ്യൂണിറ്റി ക്വാട്ടയിലും ഇനിമുതൽ ഏകജാലകം വഴി

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷ മേലധികാരി മുഖേന നവംബർ 23 ന് വൈകിട്ട് 5 മണിക്കു മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News