റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മിനിമം പ്ലസ് ടു മുതല് യോഗ്യതയുള്ളവര്‍ക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകളില്‍ നിയമനം നടക്കുന്നു.

അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

Also Read : നിങ്ങൾ വാട്ടർ ബോട്ടിലിൽ ഇങ്ങനെയാണോ വെള്ളം കുടിക്കുന്നത് ? എങ്കിൽ പണി കിട്ടും

തസ്തിക& ഒഴിവ്

ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക്്, അക്കൗണ്ട് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക് നിയമനം.

ആകെ 3445 ഒഴിവുകള്‍

ശമ്പളം- 19,900 രൂപ മുതല്‍ 21,700 രൂപ വരെ.

പ്രായപരിധി – 18 മുതല്‍ 36 വയസ് വരെ.

യോഗ്യത – പ്ലസ് ടു

അപേക്ഷ ഫീസ് –

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ്: 500 രൂപ.

എസ്.സി, എസ്.ടി, വനിതകള്‍ : 250 രൂപ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News