വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.അവിടത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ എല്ലാവരോടും ജില്ലും ഞാനും ആത്മാര്‍ഥമായ ദു:ഖം അറിയിക്കുന്നു.ദുരിത ബാധിതര്‍ക്കായി പ്രാര്‍ഥിക്കുനെന്നും അദ്ദേഹം പറഞ്ഞു.കഠിന കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ :മുണ്ടക്കൈയിലെ രക്ഷാദൗത്യം ഇനി 6 സോണുകള്‍ കേന്ദ്രീകരിച്ച്; മന്ത്രി കെ. രാജന്‍
ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്.് 240 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തെരച്ചില്‍ നടക്കും. ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. സൈന്യം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here