തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുന്നു

Joe-biden-donald-trump

യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബുധനാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിര്‍ണായക തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് അധികാരം ക്രമാനുഗതമായി കൈമാറ്റം ചെയ്യുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ബൈഡനും ട്രംപും ഓവല്‍ ഓഫീസില്‍ പ്രാദേശിക സമയം രാവിലെ 11:00ന് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു.

ജനുവരിയിലാണ് ട്രംപ് പ്രസിഡന്റ് ആയി അധികാരമേൽക്കുക. നവംബര്‍ അഞ്ചിലെ തെരഞ്ഞെടുപ്പിലാണ് വൈറ്റ് ഹൗസിലേക്കുള്ള ചരിത്രപരമായ തിരിച്ചുവരവ് ട്രംപ് നടത്തിയത്. ഒരു ദശാബ്ദത്തിലേറെയായി കടുത്ത വിഭജന വലതുപക്ഷ രാഷ്ട്രീയമാണ് യുഎസിൽ ട്രംപ് നടത്തുന്നത്.

Read Also: പ്രസിഡൻ്റായതിനു പിന്നാലെ ട്രംപ് സെലൻസ്കിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, മധ്യസ്ഥനായി ഇലോൺ മസ്കും

ക്രിമിനല്‍ ശിക്ഷാവിധി, ഓഫീസിലിരിക്കെ രണ്ട് ഇംപീച്ച്മെന്റുകള്‍, താന്‍ ഒരു ‘ഫാസിസ്റ്റ്’ ആണെന്ന മുന്‍ ചീഫ് ഓഫ് സ്റ്റാഫിന്റെ മുന്നറിയിപ്പുകള്‍ എന്നിവ ഉണ്ടായിരുന്നിട്ടും 78-കാരന്‍ ട്രംപ് മുമ്പത്തേക്കാള്‍ വലിയ ഭൂരിപക്ഷം നേടിയിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബൈഡന്റെ കീഴില്‍ കുതിച്ചുയര്‍ന്ന പണപ്പെരുപ്പമാണ് വോട്ടര്‍മാരുടെ പ്രധാന ആശങ്കയായത്. 81 വയസ്സുണ്ട് ബൈഡന്. ട്രംപിനാകട്ടെ 78ഉം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News