തുടങ്ങിവച്ച ജോലി പൂര്‍ത്തിയാക്കാന്‍ എന്ന ക്യാമ്പയിനുമായി വീണ്ടും അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രംഗത്തേക്ക് ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിനാണ് ഈ 80കാരന്‍ ഒരുങ്ങുന്നത്. ജോ ബൈഡന്റെ ഭരണനേട്ടവും വിദേശ ഇടപെടലുകളും ഉയര്‍ത്തിക്കാട്ടുന്ന പാര്‍ട്ടിയില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
മൗലികാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. എതിര്‍ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു ഡസനോളം സ്ഥാനാര്‍ത്ഥികളെ മറികടന്ന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകാന്‍ കൂടുതല്‍ സാധ്യത ഡൊണാള്‍ഡ് ട്രംപിന് തന്നെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here