ഇതൊക്കെ എങ്ങനെ പുറത്തേക്ക് പോയി! ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ ബൈഡന് അതൃപ്തി

JOE BIDEN

ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. വൈറ്റ് വക്താവാണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.യുഎസിന്റെ രഹസ്യവിവരങ്ങൾ ചോർന്നതാണോ അതോ പുറത്ത് നിന്ന് ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നത് സംബന്ധിച്ച കാര്യങ്ങളിൽ ബൈഡൻ ഭരണകൂടത്തിന് ഇപ്പോഴും സ്ഥിരീകരണമില്ലെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.സംഭവം പെന്റഗൺ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് അതിപ്രധാനമായ അതീവ രഹസ്യസ്വഭാവമുള്ള യുഎസ് ഇന്റലിജന്‍സ് രേഖകള്‍ ആണ് കഴിഞ്ഞ ദിവസം ടെലഗ്രാമിലൂടെ ചോര്‍ന്നത്. ഇറാനില്‍ ഇസ്രയേല്‍ നടത്താനിരുന്ന സൈനിക ആക്രമണങ്ങളുടെ തയ്യാറെടുപ്പുകളാണ് ഇതിലുള്ളതെന്നാണ് വിവരം.

ALSO READ; ഇതിന്റെ പേരിൽ ആക്രമിക്കാനോ? ബെയ്‌റൂട്ടിലെ ആശുപത്രിക്കടിയിൽ ഹിസ്ബുള്ള ദശലക്ഷക്കണക്കിന് സ്വർണവും പണവും ഒളിപ്പിച്ചിരിക്കുന്നതായി ഇസ്രയേലിന്റെ അവകാശ വാദം

അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളിലെ വിവരങ്ങളും ശേഖരിക്കാനും ചിത്രങ്ങള്‍ പരിശോധിക്കാനും ഉത്തരവാദിത്തപ്പെട്ട നാഷണല്‍ ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പക്കലുള്ള രേഖകളാണ് പുറത്തായത്.ഒക്ടോബര്‍ 15, 16 തീയതികള്‍ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് രേഖകള്‍ ഇറാന്‍ അനുകൂല വികാരമുള്ള അക്കൗണ്ടുകളിലാണ് വ്യാപകമായി പ്രചരിക്കപെട്ടത്. ഒക്ടോബര്‍ 1ന് ഇറാന്‍ നടത്തിയ ഒരു മിസൈല്‍ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള നീക്കങ്ങളാണ് ഇതിലുള്ളതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News