തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കി; ജോ ബൈഡന്‍ പിന്മാറിയതോടെ കമല ഹാരിസ് ചരിത്രം കുറിക്കുമോ?

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കാനുള്ള സാധ്യകയേറുകയാണ്. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയെ ഒരു വനിത നയിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ബൈഡനും കമലയ്ക്കാണ് അടുത്ത സ്ഥാനാര്‍ത്ഥിയായി പിന്തുണ നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഇനി നാലു മാസം മാത്രം ബാക്കിയുള്ളത്.

ALSO READ:  ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം; പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു

പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് മത്സരിക്കണ്ടെന്ന് ബൈഡന്‍ തീരുമാനിച്ചത്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബൈഡന്‍ പിന്‍മാറുന്നതായി അറിയിച്ചത്. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് എക്‌സില്‍ അദ്ദേഹം കുറിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ജോ ബൈഡന്‍ പിന്നോട്ടുപോയതോടെയാണ് അദ്ദേഹം പിന്‍മാറണമെന്ന് ആവശ്യം ശക്തമായത്. ഓര്‍മകുറവും അനാരോഗ്യവും ബൈഡന് പ്രതികൂലമായി തുടങ്ങിയെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചു.

ALSO READ: വർധിച്ച് വരുന്ന ആത്മഹത്യ പ്രവണത; യുവജന ശൃംഖല സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

2025 ജനുവരിയില്‍ തന്റെ കാലാവധി അവസാനിക്കുന്നതുവരെ പ്രസിഡന്റും കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയിലും താന്‍ തുടരുമെന്നും ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ബൈഡന്‍ അറിയിച്ചിട്ടുണ്ട്.

അമേരിക്കന്‍ ജനതയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുക എന്നത് ജീവിതത്തിലെ വലിയ ബഹുമതിയാണെന്ന് പറഞ്ഞ അദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും മാറിനില്‍ക്കുന്നതാണ് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താല്‍പര്യമെന്നും പറഞ്ഞാണ് പിന്മാറ്റം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News