ആഭ്യൂഹങ്ങള്‍ക്ക് വിട! കമല വരില്ല, ജോ ബൈഡന്‍ തന്നെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി

നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഒടുവില്‍ പ്രതികരണവുമായി പ്രസിഡന്റിന്റെ വക്താവ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍വാങ്ങില്ലെന്നും അദ്ദേഹം തന്നെ മത്സരിക്കുമെന്നും വക്താവ് കരയന്‍ ജീന്‍ പിയര്‍ വ്യക്തമാക്കി.

ALSO READ:  കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

81കാരനായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രണ്ടാം ഊഴത്തിനായി മത്സരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ചില ആശങ്കകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. ആദ്യത്തെ സംവാദത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതോടെയാണ് പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. ബൈഡന്റെ മറവിയും ആരോഗ്യപരമായ ബുദ്ധിമുട്ടുകളുമാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതോടെ കമലാ ഹാരിസിനെയോ പാര്‍ട്ടിയിലെ മറ്റ് പ്രധാന നേതാക്കന്മാരെയോ പരിഗണിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.

സഖ്യകക്ഷികളോട് താന്‍ യോഗ്യനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അപകടമാണെന്ന് ബൈഡന്‍ തന്നെ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം മത്സരത്തില്‍ തന്നെ നിലയുറപ്പിക്കുമെന്നും വക്തമാവ് വ്യക്തമാക്കി.

ALSO READ:  നാദാപുരം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ഡെമോക്രാറ്റുകള്‍ ഒരുമിച്ച് നില്‍ക്കുന്നതിനാല്‍ ജയം ഉറപ്പാണെന്നും താന്‍ മറ്റെങ്ങും പോകില്ലെന്നും മത്സരത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടെ ബൈഡനും പറഞ്ഞിട്ടുണ്ട്. 2020ല്‍ ട്രംപിനെ പരാജയപ്പെടുത്തിയത് പോലെ 2024ലും പരാജയപ്പെടുത്തുമെന്നാണ് ബൈഡന്‍ പറയുന്നത്. ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരുമായുള്ള ചര്‍ച്ചയിലും അദ്ദേഹം ഇത് തന്നെ ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News