‘ട്രംപ് മത്സരിച്ചില്ലെങ്കില്‍, ഞാന്‍ മത്സരിക്കുമോയെന്നു എനിക്ക് ഉറപ്പില്ല’: ബൈഡന്‍

പി പി ചെറിയാന്‍

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മത്സരിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ 2024 ല്‍ വൈറ്റ് ഹൗസില്‍ രണ്ടാം തവണയും താന്‍ മത്സരിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് പ്രസിഡന്റ് ബൈഡന്‍ ചൊവ്വാഴ്ച തന്നെ പിന്തുണക്കുന്നവരോടായി പറഞ്ഞു.

‘ട്രംപ് മത്സരിച്ചില്ലെങ്കില്‍, ഞാന്‍ മത്സരിക്കുമെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ രാജ്യത്തിനുവേണ്ടി അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’ മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിനടുത്തുള്ള ഒരു സ്വകാര്യ ഭവനത്തില്‍ നടന്ന ധനസമാഹരണത്തില്‍ പ്രസിഡന്റ് പറഞ്ഞു.

Also Read: ‘‘കൺകണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’’; മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസായി

വൈറ്റ് ഹൗസ് തിരികെ നേടിയാല്‍ ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് ഉയര്‍ത്തുന്ന ഭീഷണിയാണെന്ന് താനും ഡെമോക്രാറ്റുകളും ഊന്നിപ്പറഞ്ഞ കാര്യം ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ബൈഡന്‍ സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാമതും മത്സരിക്കുന്നതിനാല്‍, റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനേഷനില്‍ ട്രംപ് കമാന്‍ഡിംഗ് ഫ്രണ്ട് റണ്ണറായി തുടരുന്നു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് -81 കാരനായ ബൈഡന്റെ അംഗീകാര റേറ്റിംഗുകളും അദ്ദേഹത്തിന്റെ സ്റ്റാമിനയെക്കുറിച്ചുള്ള വോട്ടര്‍മാരുടെ ആശങ്കകളും അഭിമുഖീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News